scorecardresearch

മടങ്ങിവന്ന് കീഴടങ്ങൂ, അല്ലെങ്കിൽ എൻ്റെ കോപം നേരിടൂ; പ്രജ്വലിന്  മുന്നറിയിപ്പുമായി ദേവഗൗഡ

"മടങ്ങി വന്ന് കീഴടങ്ങണം, അല്ലെങ്കിൽ അയാൾക്ക് തൻ്റെ ദേഷ്യവും അവൻ്റെ എല്ലാ കുടുംബാംഗങ്ങളുടെയും രോഷവും നേരിടേണ്ടി വരും. തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ പൊതുജനം ഏറ്റവും പരുഷമായ വാക്കുകൾ ഉപയോഗിച്ചു," ദേവഗൗഡ കത്തിൽ പരാമർശിക്കുന്നു

"മടങ്ങി വന്ന് കീഴടങ്ങണം, അല്ലെങ്കിൽ അയാൾക്ക് തൻ്റെ ദേഷ്യവും അവൻ്റെ എല്ലാ കുടുംബാംഗങ്ങളുടെയും രോഷവും നേരിടേണ്ടി വരും. തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ പൊതുജനം ഏറ്റവും പരുഷമായ വാക്കുകൾ ഉപയോഗിച്ചു," ദേവഗൗഡ കത്തിൽ പരാമർശിക്കുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
HD Deve Gowda | Prajwal Revanna

എച്ച്‌.ഡി. ദേവഗൗഡ (Photo: Express archive)

ബെംഗളൂരു: ലൈംഗിക പീഡനക്കേസുകളിൽ പ്രതിയായി രാജ്യം വിട്ട ചെറുമകനും ഹാസൻ മണ്ഡലത്തിലെ ജെഡി(എസ്) എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് മുന്നറിയിപ്പ് നൽകി മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) ദേശീയ അധ്യക്ഷനുമായ എച്ച്‌.ഡി. ദേവഗൗഡ. മടങ്ങി വന്ന് കീഴടങ്ങിയില്ലെങ്കിൽ അയാൾക്ക് തൻ്റെ ദേഷ്യവും എല്ലാ കുടുംബാംഗങ്ങളുടെയും രോഷവും നേരിടേണ്ടി വരുമെന്നും ദേവഗൗഡ മുന്നറിയിപ്പ് നൽകി.

Advertisment

“ഈ അവസരത്തിൽ എനിക്ക് ഒരു കാര്യം മാത്രമേ ചെയ്യാൻ കഴിയൂ. പ്രജ്വലിന് ശക്തമായ താക്കീത് നൽകുകയും അവൻ എവിടെയായിരുന്നാലും തിരികെ വന്ന് പൊലീസിന് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്യാം. അയാൾ നിയമനടപടിക്ക് വിധേയനാകണം. ഇത് എന്റെ അപേക്ഷയല്ല, ഞാൻ നൽകുന്ന ഒരു മുന്നറിയിപ്പാണ്. അവൻ ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ, അയാൾക്ക് എൻ്റെ ദേഷ്യവും അതോടൊപ്പം എല്ലാ കുടുംബാംഗങ്ങളുടെയും രോഷവും നേരിടേണ്ടി വരും. അവനെതിരായ ആരോപണങ്ങൾ നിയമം കൈകാര്യം ചെയ്തോളും. എന്നാൽ കുടുംബം പറയുന്നത് കേൾക്കാതിരിക്കുന്നത് അദ്ദേഹത്തെ ഒറ്റപ്പെടുത്തും," പ്രജ്വൽ രേവണ്ണയ്ക്കുള്ള എൻ്റെ മുന്നറിയിപ്പ് എന്ന തലക്കെട്ടിൽ ദേവഗൗഡ എഴുതിയ കത്തിൽ പറഞ്ഞു.

തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ പൊതുജനം ഏറ്റവും പരുഷമായ വാക്കുകൾ ഉപയോഗിച്ചതായി ദേവഗൗഡ കത്തിൽ പരാമർശിക്കുന്നു. "എനിക്ക് അവരെ തടയാൻ താൽപ്പര്യമില്ല. എല്ലാ വസ്തുതകളും കണ്ടെത്തുന്നത് വരെ അവർ കാത്തിരിക്കണമായിരുന്നു എന്ന് അവരോട് തർക്കിക്കാൻ ഞാൻ ശ്രമിക്കില്ല. പ്രജ്വലിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്ന് ആളുകളെ ബോധ്യപ്പെടുത്താനും എനിക്ക് കഴിയില്ല. അവനെ സംരക്ഷിക്കാൻ എനിക്ക് ആഗ്രഹമില്ലെന്ന് അവരെ ബോധ്യപ്പെടുത്താൻ എനിക്ക് കഴിയില്ല,” ദേവഗൗഡ കത്തിൽ പറയുന്നു.

ജെഡി(എസ്) സംസ്ഥാന അധ്യക്ഷനും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി പ്രജ്വൽ രേവണ്ണ ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് പരസ്യമായി അഭ്യർത്ഥിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ദേവഗൗഡയുടെ കത്ത്. അതിനിടെ, പ്രജ്വലിന് നൽകിയ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാമത്തെ കത്ത് അയച്ചു. 

Advertisment

ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് രാജ്യം വിട്ട പ്രജ്വലിനെ കസ്റ്റഡിയിൽ കിട്ടാൻ കേന്ദ്ര സർക്കാരിൻ്റെ സഹായം തേടി മെയ് ഒന്നിന് സിദ്ധരാമയ്യ കത്തെഴുതിയിരുന്നു. മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും ഇതേ ആവശ്യവുമായി പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തെഴുതുന്നത്. 

ഈ വിഷയത്തിൽ സമാനമായ ആശങ്കകൾ ഉന്നയിച്ചുകൊണ്ടുള്ള എൻ്റെ മുമ്പത്തെ കത്തിന്റെ സാഹചര്യം ഗൗരവമേറിയതായിട്ടും, എൻ്റെ അറിവിൽ നടപടിയെടുക്കാത്തത് നിരാശാജനകമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. പ്രജ്വലിൻ്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ കർണാടക സർക്കാരിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് ലഭിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വ്യാഴാഴ്ച സിഎംഒ കത്ത് പങ്കുവെച്ചത്.

Read More

Deve Gowda Prajwal Revanna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: