scorecardresearch

തൃണമൂൽ എംപിമാരെയും ഹാഥ്റസിൽ തടഞ്ഞു; എംപിമാർക്കെതിരെ ഉദ്യോഗസ്ഥരുടെ ബലപ്രയോഗം

ഉദ്യോഗസ്ഥർ ഡെറക് ഒബ്രയാനെ തള്ളി വീഴ്ത്തുന്നതും വനിതാ എംപിമാർ അടക്കമുള്ളവരെ ബലം പ്രയോഗിച്ച് നീക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം

ഉദ്യോഗസ്ഥർ ഡെറക് ഒബ്രയാനെ തള്ളി വീഴ്ത്തുന്നതും വനിതാ എംപിമാർ അടക്കമുള്ളവരെ ബലം പ്രയോഗിച്ച് നീക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം

author-image
WebDesk
New Update
hathras case, hathras protests, hathras rape case, trinamool congress, tmc hathras, derek o brien, indian express, news, news in malyalam, malayalam news, national news, national news in malayalam, ഹത്രാസ്, യുപി, ഒബ്രിയേൻ, ഒബ്രയാൻ, ഡെറിക് ഒബ്രയാൻ, ie malayalam

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്റസ് ജില്ലയിൽ സവർണ വിഭാഗക്കാരായ നാല് പേരുടെ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തിന് പിന്തുണ അറിയിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് എംപിമാരുടെ സംഘത്തെ പൊലീസ് ജില്ലാ അതിർത്തിയിൽ തടഞ്ഞു. എം‌പിമാരായ ഡെറക് ഓബ്രയേൻ, ഡോ. കകോലി ഘോഷ് ദാസ്തിദാർ, പ്രതിമ മൊണ്ടാൽ, മമത താക്കൂർ എന്നിവരടങ്ങിയ സംഘത്തെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്ന് 1.5 കിലോമീറ്റർ അകലെയാണ് പൊലീസ് തടഞ്ഞതെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.

Advertisment

"പെൺകുട്ടിയുടെ കുടുംബത്തെ കാണാനും അനുശോചനം അറിയിക്കാനും ഞങ്ങൾ സമാധാനപരമായി ഹാത്രാസിലേക്ക് പോകുകയായിരുന്നു. ഞങ്ങൾ ഒറ്റക്കൊറ്റക്ക് യാത്ര ചെയ്യുകയും എല്ലാ പ്രോട്ടോക്കോളുകളും പരിപാലിക്കുകയും ചെയ്തു. ഞങ്ങൾ സായുധരല്ല. ഞങ്ങളെ എന്തിനാണ് തടഞ്ഞത്? ഏതുതരം ജംഗിൾ രാജ് ആണ് ഇത്, തിരഞ്ഞെടുക്കപ്പെട്ട എം‌പിമാരെ ദുഃഖിക്കുന്ന ഒരു കുടുംബത്തെ കാണുന്നതിൽ നിന്ന് തടയുന്നു,” ഒരു എം‌പി പറഞ്ഞു.

Advertisment

Read More: യുപി സർക്കാർ പ്രതിരോധത്തിൽ; ഹാഥ്റസ് പീഡനക്കേസിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും

കാൽനടയായി യാത്ര തുടരാൻ ശ്രമിച്ച എംപിമാരെ പോലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് തട്ടിമാറ്റുന്നതായി സംഭവത്തിന്റെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നുണ്ട്. ഉദ്യോഗസ്ഥർ ഡെറക് ഒബ്രയാനെ തള്ളി വീഴ്ത്തുന്നതും വനിതാ എംപിമാർ അടക്കമുള്ളവരെ ബലം പ്രയോഗിച്ച് നീക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധി വാർദ്രയേയും ഹാഥ്റസിലേക്ക് പ്രവേശിക്കുന്നത് യുപി പോലീസ് വിലക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. വ്യാഴാഴ്ചയാണ് രാഹുൽ അടക്കമുള്ളവരെ പൊലീസ് തടഞ്ഞത്. പൊലീസ് കെെയേറ്റത്തിനിടെ രാഹുൽ ഗാന്ധി മറിഞ്ഞുവീഴുകയും ചെയ്തിരുന്നു. പകർച്ച വ്യാധി നിയമം ലംഘിച്ചെന്ന് പറഞ്ഞ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Read More: ഞാൻ ഒറ്റയ്‌ക്ക് നടക്കും, ഏത് വകുപ്പിലാണ് നിങ്ങൾ എന്നെ അറസ്റ്റ് ചെയ്യുക?

കേസ് കൈകാര്യം ചെയ്ത രീതിക്കെതിരേ നിരവധി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ചോദ്യം ചെയ്ത് ഡൽഹി ഇന്ത്യാ ഗേറ്റിൽ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തങ്ങളുടെ പാർട്ടി പ്രതിഷേധം നടത്തുമെന്ന് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

ആം ആദ്മി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ എൻ‌സി‌പി നേതാവ് സുപ്രിയ സുലെ തുടങ്ങയിവരും ഈ കേസിൽ യുപി സർക്കാരിനെതിരേ പ്രതികിരിച്ചിരുന്നു.

Read More: ഹാഥ്റസ്: അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു, ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്

അതേസമയം, പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച സ്വമേധയാ കേസെടുത്തിരുന്നു. ഒക്ടോബർ 12 ന് നടക്കുന്ന അടുത്ത ഹിയറിംഗിൽ സംസ്ഥാന സർക്കാരിലെയും പൊലീസിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.

സെപ്റ്റംബർ 14 നാണ് യുവതി ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടർന്ന് ആരോഗ്യനില വഷളായി ചികിത്സയിലായിരുന്ന ഇവർ സെപ്റ്റംബർ 29നാണ് മരണപ്പെട്ടത്.

Read More: Now, TMC MPs barred from entering Hathras, roughed up by UP police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: