/indian-express-malayalam/media/media_files/NHhC6q1J8FSuPPyWldPp.jpg)
ഇലോൺ മസ്ക് (ഫയൽ ചിത്രം)
ഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) ഹാക്ക് ചെയ്യപ്പെടാനുള്ള ഉയർന്ന അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി സ്‌പേസ് എക്‌സ്, ടെസ്‌ല സിഇഒ എലോൺ മസ്‌കും രംഗത്ത് വന്നതിന് പിന്നാലെ വാദത്തെ എതിർത്ത് മുൻ ഐ.ടി മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ഇവിഎമ്മുകൾ എഐ സംവിധാനം വഴി ഹാക്ക് ചെയ്യപ്പെടാമെന്നും അതിനാൽ തന്നെ അവ റദ്ദാക്കണമെന്നുമാണ് മസ്ക് തന്റെ സോഷ്യൽ മീഡിയ വഴി ആവശ്യപ്പെട്ടത്.
ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഇവിഎമ്മുകളിൽ അത്തരത്തിൽ യാതൊരു തരത്തിലുള്ള ക്രമക്കേടുകളും നടക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് മുൻ കേന്ദ്ര ഐ.ടി. മന്ത്രിയും രംഗത്തുവന്നത്. സുരക്ഷിത ഡിജിറ്റൽ ഹാർഡ്‌വെയർ നിർമ്മിക്കാൻ ആർക്കും കഴിയില്ലെന്ന് സൂചിപ്പിക്കുന്ന ഒരു വലിയ സാമാന്യവൽക്കരണ പ്രസ്താവനയാണ് മസ്ക് നടത്തിയിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
"തീർത്തും തെറ്റാണിത്, മസ്കിന്റെ വീക്ഷണം യുഎസിലും മറ്റ് സ്ഥലങ്ങളിലും ബാധകമായേക്കാം. ഇന്റർനെറ്റ് കണക്റ്റ് ചെയ്ത വോട്ടിംഗ് മെഷീനുകൾ നിർമ്മിക്കുന്നതിന് അവർ സാധാരണ കമ്പ്യൂട്ട് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നു. എന്നാൽ ഇന്ത്യൻ ഇവിഎമ്മുകൾ ഇഷ്ടാനുസൃതമായി രൂപകൽപ്പന ചെയ്‌തതാണ്. ഏതെങ്കിലും നെറ്റ്‌വർക്കിൽ നിന്നോ മീഡിയയിൽ നിന്നോ സുരക്ഷിതവും ഒറ്റപ്പെട്ടതുമാണവ. കണക്റ്റിവിറ്റി ഇല്ല, ബ്ലൂടൂത്ത്, വൈഫൈ, ഇന്റർനെറ്റ് എന്നിവ ഇല്ല. അതായത്, ഫാക്ടറി പ്രോഗ്രാം ചെയ്ത കൺട്രോളറുകൾ റീ പ്രോഗ്രാം ചെയ്യാൻ കഴിയില്ല, "അദ്ദേഹം മസ്കിന് മറുപടി നൽകി.
"ഇന്ത്യ ചെയ്തതു പോലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും ആർക്കും കഴിയും. എലോൺ, നിങ്ങൾക്കായി ഒരു ട്യൂട്ടോറിയൽ നടത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ." രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
തൊട്ടുപിന്നാലെ തന്നെ ചന്ദ്രശേഖറിന് മറുപടിയായി "എന്തും ഹാക്ക് ചെയ്യാം." എന്ന് മസ്കും പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി റോബർട്ട് എഫ്. കെന്നഡി ജൂനിയർ, പ്യൂർട്ടോറിക്കോയിലെ പ്രൈമറി തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച ഇവിഎമ്മുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഉയർത്തിക്കാട്ടിയതിന് പിന്നാലെ ആയിരുന്നു മസ്‌കിന്റെ പ്രസ്താവന.
We should eliminate electronic voting machines. The risk of being hacked by humans or AI, while small, is still too high. https://t.co/PHzJsoXpLh
— Elon Musk (@elonmusk) June 15, 2024
"ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ നമ്മൾ ഒഴിവാക്കണം. ചെറുതാണെങ്കിലും മനുഷ്യരോ AI വഴിയോ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്," മസ്‌ക് എക്‌സിൽ എഴുതി.
Read More
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.