scorecardresearch

Budget 2024: എന്താണ് കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള 'ഹൽവ ചടങ്ങ്'?

Budget 2024-25: മന്ത്രാലയം സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ നോർത്ത് ബ്ലോക്കിൻ്റെ ബേസ്മെൻ്റിലാണ് എല്ലാ വർഷവും ഇത് നടക്കുന്നത്. ചടങ്ങിന് ശേഷം, ബജറ്റ് തയ്യാറാക്കലിൻ്റെ 'ലോക്ക്-ഇൻ' പ്രക്രിയ ആരംഭിക്കുന്നു.

Budget 2024-25: മന്ത്രാലയം സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ നോർത്ത് ബ്ലോക്കിൻ്റെ ബേസ്മെൻ്റിലാണ് എല്ലാ വർഷവും ഇത് നടക്കുന്നത്. ചടങ്ങിന് ശേഷം, ബജറ്റ് തയ്യാറാക്കലിൻ്റെ 'ലോക്ക്-ഇൻ' പ്രക്രിയ ആരംഭിക്കുന്നു.

author-image
WebDesk
New Update
Halwa ceremony | Budget session

ഫൊട്ടോ: X/ ANI

Budget 2024-25: ന്യൂഡൽഹി: എല്ലാ വർഷത്തേയും പോലെ ഈ വർഷവും കേന്ദ്ര ധനമന്ത്രി ഹൽവ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇടക്കാല ബജറ്റ് 2024 തയ്യാറാക്കുന്നതിൻ്റെ അവസാന ഘട്ടമായാണ് ഹൽവ ചടങ്ങിനെ (Halwa Ceremony) അടയാളപ്പെടുത്തുന്നത്. ബജറ്റ് തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും സ്റ്റാഫ് അംഗങ്ങൾക്കും മധുരപലഹാരം തയ്യാറാക്കി വിളമ്പുന്ന വാർഷിക ചടങ്ങാണ് ഹൽവ ചടങ്ങ്. 

Advertisment

മന്ത്രാലയം സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ നോർത്ത് ബ്ലോക്കിൻ്റെ ബേസ്മെൻ്റിലാണ് എല്ലാ വർഷവും ഇത് നടക്കുന്നത്. ചടങ്ങിന് ശേഷം, ബജറ്റ് തയ്യാറാക്കലിൻ്റെ 'ലോക്ക്-ഇൻ' പ്രക്രിയ ആരംഭിക്കുന്നു. അതിൽ മന്ത്രാലയ ഉദ്യോഗസ്ഥരും ജീവനക്കാരും നോർത്ത് ബ്ലോക്കിലെ ബേസ്മെൻ്റിൽ തങ്ങുന്നു.

Advertisment

അന്തിമ ബജറ്റ് രേഖയെ ചുറ്റിപ്പറ്റിയുള്ള രഹസ്യം കാത്തുസൂക്ഷിക്കുന്നതിനായി ഇവർ പുറത്തുള്ള ലോകവുമായി ബന്ധം നിലനിർത്താറില്ല. 2023ൽ ഹൽവ സെറിമണിയിലെ ധനമന്ത്രിയുടെ പോസ് വൈറലായിരുന്നു.

ReadMore:

Nirmala Sitharaman Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: