scorecardresearch

ഉറുദു കവി ഗുൽസാറിനും സംസ്‌കൃത പണ്ഡിതൻ രാമഭദ്രാചാര്യക്കും ജ്ഞാനപീഠം

2002-ൽ ഉർദുവിനുള്ള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഗുൽസാർ, 2013-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡിനും അർഹനായിട്ടുണ്ട്

2002-ൽ ഉർദുവിനുള്ള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഗുൽസാർ, 2013-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡിനും അർഹനായിട്ടുണ്ട്

author-image
WebDesk
New Update
Gulzar

എക്സ്പ്രസ് ഫയൽ ചിത്രം

ഡൽഹി: പ്രശസ്ത ഉറുദു കവി ഗുൽസാർ, സംസ്‌കൃത പണ്ഡിതൻ ജഗദ്ഗുരു രാമഭദ്രാചാര്യ എന്നിവർക്ക് 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം. ഇരുവരും പുസ്കാരത്തിന് അർഹരായതായി ജ്ഞാനപീഠ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ഹിന്ദി സിനിമയിലെ കൃതികൾക്ക് പേരുകേട്ട ഗുൽസാർ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഉർദു കവികളിൽ ഒരാളായാണ് ഇന്ത്യൻ സാഹിത്യലോകത്ത് വിലയിരുത്തപ്പെടുന്നത്. 

Advertisment

2002-ൽ ഉർദുവിനുള്ള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഗുൽസാർ, 2013-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡിനും അർഹനായിട്ടുണ്ട്. 2004-ൽ പത്മഭൂഷൺ, കൂടാതെ കുറഞ്ഞത് അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഗുൽസാറിന്റെ കൃതികൾക്ക് ലഭിച്ചിട്ടുണ്ട്.

ചിത്രകൂടത്തിലെ തുളസി പീഠത്തിന്റെ സ്ഥാപകനും തലവനുമായ രാമഭദ്രാചാര്യ, പ്രശസ്ത ഹിന്ദു ആത്മീയ നേതാവും വിദ്യാഭ്യാസ വിചക്ഷണനും നൂറിലധികം പുസ്തകങ്ങളുടെ എഴുത്തുകാരനും എന്ന നിലയിലാണ് അറിയപ്പെടുന്നത്. 

സംസ്‌കൃത സാഹിത്യകാരൻ ജഗദ്ഗുരു രാമഭദ്രാചാര്യ, പ്രശസ്ത ഉർദു സാഹിത്യകാരൻ ശ്രീ ഗുൽസാർ എന്നിങ്ങനെ രണ്ട് ഭാഷകളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർക്ക് പുരസ്‌കാരം (2023-ലേക്ക്) നൽകാൻ തീരുമാനിച്ചതായി ജ്ഞാനപീഠം സെലക്ഷൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഗോവൻ എഴുത്തുകാരൻ ദാമോദർ മൗസോയ്ക്കായിരുന്നു 2022 ലെ ജ്ഞാനപീഠ  അവാർഡ് ലഭിച്ചത്.

Advertisment

Read More:

Jnanpith Award Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: