/indian-express-malayalam/media/media_files/eHPucyfWGaqY2t1CQMuM.jpg)
എക്സ്പ്രസ് ഫയൽ ചിത്രം
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദിവാസി ഗോത്ര സമൂഹങ്ങളെ തങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി പൊതുവേ പാർപ്പിട സൗകര്യങ്ങളുടെ കഷ്ടത അനുഭവിക്കുന്ന ആദിവാസികൾക്ക് വീടുകൾ വെച്ചു നൽകാൻ 540 കോടി രൂപയാണ് മോദി സർക്കാർ അനുവദിച്ചിരിക്കുന്നത്. ദുർബലരായ ആദിവാസി വിഭാഗങ്ങളിൽ (പിവിടിജി) നിന്നുള്ള ഒരു ലക്ഷം ഗുണഭോക്താക്കൾക്കാണ് 540 കോടി രൂപ ആദ്യ ഗഡുവായി സർക്കാർ നൽകുന്നത്. പണം അവരുടെ ജൻധൻ അക്കൗണ്ടിൽ നേരിട്ട് ക്രെഡിറ്റ് ചെയ്യും.
ഈ അവസരത്തിൽ, 18 സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന PVTG-കളുടെ സാമൂഹിക-സാമ്പത്തിക ക്ഷേമത്തിനായി 2023 നവംബറിൽ ആരംഭിച്ച കേന്ദ്ര പദ്ധതിയായ പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (PM-JANMAN) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. 100 ജില്ലകളിലും അതത് സംസ്ഥാന സർക്കാരുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്തുകൾക്കും ഗ്രാമമുഖ്യന്മാർക്കും പാക്കേജിന് കീഴിലുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുമെന്ന് ആദിവാസി മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
നവംബർ 15 ന് പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള രണ്ട് മാസത്തിനുള്ളിൽ, പിഎം-ജൻമാൻ പാക്കേജിന് കീഴിൽ ഒമ്പത് മന്ത്രാലയങ്ങൾ വഴി 4,700 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ അനുമതി നൽകിയതായി കേന്ദ്ര ആദിവാസികാര്യ മന്ത്രി അർജുൻ മുണ്ട വ്യക്തമാക്കി. 24,104 കോടി രൂപ ബജറ്റിൽ പിഎം-ജൻമൻ പദ്ധതി വഴി 11 നിർണായക വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുരക്ഷിതമായ പാർപ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, വൈദ്യുതി എന്നിവയുടെ മെച്ചപ്പെട്ട ലഭ്യത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാൽ PVTG കുടുംബങ്ങളെയും ആവാസ വ്യവസ്ഥകളുടേയും വികസനമാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഇവർക്കായി തൊഴിൽ അവസരങ്ങൾ റോഡ്, ടെലികോം കണക്റ്റിവിറ്റി എന്നിവ ഉറപ്പുവരുത്താനും കേന്ദ്രം പദ്ധതിയിടുന്നു.
എല്ലാ വീടുകളിലും ആനുകൂല്യങ്ങക്ൾ എത്തിക്കുന്നതിനായി, അവരുടെ ആധാർ കാർഡുകൾ, ജൻധൻ അക്കൗണ്ടുകൾ, ആയുഷ്മാൻ ഭാരത് എന്നിവ ഉറപ്പു വരുത്തുന്നതിനായി 188 ജില്ലകളിലെയും പിവിടിജി ആവാസകേന്ദ്രങ്ങളിൽ 7,000-ത്തിലധികം ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന ഈ ക്യാമ്പുകളിൽ 72,000 പുതിയ ആധാർ കാർഡുകൾ, 80,000 ആയുഷ്മാൻ ഭാരത് കാർഡുകൾ, റേഷൻ കാർഡുകൾ, കിസാൻ ക്രെഡിറ്റ് കാർഡുകൾ എന്നിവ ആദിവാസി വിഭാഗത്തിലെ ജനങ്ങളുടെ കൈകളിലേക്ക് എത്തിക്കാൻ കഴിഞ്ഞതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ലൊക്കേഷനുകളുടെ വിദൂരതയും റോഡിന്റെയും ഡിജിറ്റൽ കണക്റ്റിവിറ്റിയുടെയും അഭാവവും കാരണം നിരവധി ആവാസ വ്യവസ്ഥകളും ആളുകളും മുൻനിര പദ്ധതികളുടെ പ്രയോജനങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കപ്പെട്ടതായാണ് മന്ത്രാലയം തന്നെ വ്യക്തമാക്കുന്നത്.
പ്രധാൻമന്ത്രി ജൻമൻ ദൗത്യത്തിന് കീഴിൽ, PVTG ആവാസകേന്ദ്രങ്ങളിൽ 1,207-കിലോമീറ്റർ റോഡുകൾ നിർമ്മിക്കാൻ സർക്കാർ ഇതിനകം അനുമതി നൽകിയിട്ടുണ്ട്; പിവിടിജി കുടുംബങ്ങളെ പിഎം ജൽ ജീവൻ മിഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള അംഗീകൃത പദ്ധതികൾ, കൂടാതെ 916 അങ്കണവാടികളും അനുവദിച്ചിട്ടുണ്ട്. ഇതിൽ 816 എണ്ണം ഈ മാസം അവസാനത്തോടെ കുട്ടികൾക്കായി തുറന്നുകൊടുക്കും.
Read More
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- യുവ മോഡലിന്റെ കൊലപാതകം: മൃതദേഹം കണ്ടെടുത്തത് കനാലിൽ നിന്ന്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us