scorecardresearch

Operation Sindhu: 'ഓപ്പറേഷൻ സിന്ധു' തുടങ്ങി; ഇറാനിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംഘം നാളെ എത്തും

Operation Sindhu: ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള ആദ്യവിമാനം പുലർച്ചെയോടെ എത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരം

Operation Sindhu: ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള ആദ്യവിമാനം പുലർച്ചെയോടെ എത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരം

author-image
WebDesk
New Update
operation sindu

യെരേവാൻ വിമാനത്താവളത്തിൽ ഇന്ത്യൻ സംഘം എത്തിയപ്പോൾ (ഫൊട്ടൊ കടപ്പാട്-എക്‌സ്)

Israel-Iran Conflict Updates:ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ സംഘത്തെ നാട്ടിലെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചു. 'ഓപ്പറേഷൻ സിന്ധു' എന്നാണ് ദൗത്യത്തിന് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന പേര്. ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള ആദ്യവിമാനം പുലർച്ചെയോടെ എത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരം. 

Advertisment

അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെടുന്നത്. 110 ഇന്ത്യാക്കാരുമായാണ് ആദ്യ വിമാനം വരുന്നത്. ജമ്മു കാശ്മീർ സ്വദേശികളാണ് ഇവരിൽ കൂടുതലും. ആദ്യസംഘത്തിൽ കേരളത്തിൽ നിന്നുള്ളവർ ഇല്ലെന്നാണ് നോർക്ക നൽകുന്ന വിവരം. 

Also Read:ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ അവസാനത്തിലെത്തിയെന്ന് ഇറാനിലെ അവസാന ഷായുടെ മകൻ റെസ പഹ്ലവി

അതേസമയം, കീഴടങ്ങണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി രംഗത്തെത്തി. ഇറാൻ ഒരിക്കലും ഭീഷണികൾക്ക് വഴങ്ങില്ല. അടിച്ചേൽപ്പിക്കുന്ന സമാധാനം വേണ്ടെന്നും ടെലിവിഷൻ പ്രസ്താവനയിലൂടെ ഖമേനി വ്യക്തമാക്കി. എതെങ്കിലും തരത്തിലുള്ള യു.എസ്. സൈനിക ഇടപെടൽ ഉണ്ടായാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

Also Read:ട്രംപിന് ഖമേനിയുടെ മറുപടി: കീഴടങ്ങില്ല, അമേരിക്ക വന്നാലും തിരിച്ചടിക്കും

ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് മുന്നറിയിപ്പുമായി ട്രംപ് വ്യാഴാഴ്ചയാണ് രംഗത്തെത്തിയത്. ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തനിക്കറിയാമെന്നും അദ്ദേഹത്തെ വധിക്കുക എളുപ്പമാണെന്നും ഇപ്പോൾ അത് ചെയ്യില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. സദാം ഹുസൈന്റെ വിധിയാണ് ഖമേനിയെ കാത്തിരിക്കുന്നതെന്ന് ഇസ്രായേലും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് രംഗത്തെത്തിയത്. 

Also Read:അശാന്തം പശ്ചിമേഷ്യ; ഇറാനിൽ കൊല്ലപ്പെട്ടത് 585 പേർ

നിലവിൽ, ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 585 പേർ കൊല്ലപ്പെട്ടെന്ന് മനുഷ്യവകാശ സംഘടനകളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ 1326 പേർക്ക് പരിക്കേറ്റെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Read More

ഖമേനിയ്ക്ക് സദ്ദാം ഹുസൈന്റെ് വിധിയുണ്ടാകും; ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ

isreal Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: