scorecardresearch

ഇസ്രയേൽ ക്ലൗഡ് കരാറിനെതിരെ പ്രതിഷേധിച്ച 28 ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടു

വ്യക്തിഗത അന്വേഷണങ്ങൾ അവസാനിപ്പിച്ചതായും 28 ജീവനക്കാരെ പിരിച്ചുവിട്ടതായും, അന്വേഷണം തുടരുമെന്നും ആവശ്യാനുസരണം നടപടിയെടുക്കുമെന്നും ഗൂഗിൾ അറിയിച്ചു.

വ്യക്തിഗത അന്വേഷണങ്ങൾ അവസാനിപ്പിച്ചതായും 28 ജീവനക്കാരെ പിരിച്ചുവിട്ടതായും, അന്വേഷണം തുടരുമെന്നും ആവശ്യാനുസരണം നടപടിയെടുക്കുമെന്നും ഗൂഗിൾ അറിയിച്ചു.

author-image
WebDesk
New Update
google protest | 28 employees terminated

ന്യൂയോർക്കിലേയും കാലിഫോർണിയയിലേയും ഓഫീസുകളിൽ 10 മണിക്കൂർ കുത്തിയിരുന്ന് പ്രതിഷേധിച്ചവർക്കെതിരെയാണ് കടുത്ത നടപടി ഉണ്ടായത് (Photo: X/ Yam Peleg)

ന്യൂയോര്‍ക്ക്: ഇസ്രയേൽ സർക്കാരുമായുള്ള കമ്പനിയുടെ ക്ലൗഡ് കരാറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് 28 ജീവനക്കാരെ വ്യാഴാഴ്ച പിരിച്ചുവിട്ടതായി ഗൂഗിൾ അറിയിച്ചു. ഇസ്രായേലുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂയോർക്കിലേയും കാലിഫോർണിയയിലേയും ഓഫീസുകളിൽ 10 മണിക്കൂർ കുത്തിയിരുന്ന് പ്രതിഷേധിച്ചവർക്കെതിരെയാണ് കടുത്ത നടപടി ഉണ്ടായത്. 

Advertisment

പ്രതിഷേധക്കാരായ ഒരു ചെറിയ വിഭാഗം ജീവനക്കാർ ഓഫീസുകളിലെ ഏതാനും സെക്ഷനുകളിൽ ജോലി തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെന്നും ആൽഫബെറ്റ് യൂണിറ്റ് വ്യക്തമാക്കി. "മറ്റു ജീവനക്കാരുടെ ജോലിയെ തടസ്സപ്പെടുത്തുകയും ഞങ്ങളുടെ സൗകര്യങ്ങൾ ആക്സസ് ചെയ്യുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുന്നത് ഞങ്ങളുടെ നയങ്ങളുടെ വ്യക്തമായ ലംഘനവും പൂർണ്ണമായും അസ്വീകാര്യമായ പെരുമാറ്റവുമാണ്," കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

വ്യക്തിഗത അന്വേഷണങ്ങൾ അവസാനിപ്പിച്ചതായും 28 ജീവനക്കാരെ പിരിച്ചുവിട്ടതായും, അന്വേഷണം തുടരുമെന്നും ആവശ്യാനുസരണം നടപടിയെടുക്കുമെന്നും ഗൂഗിൾ അറിയിച്ചു.

Advertisment

അതേസമയം, 'നോ ടെക് ഫോർ അപാർത്തീഡ്' കാമ്പെയ്‌നുമായി ബന്ധപ്പെട്ട ഗൂഗിൾ തൊഴിലാളികൾ ഇതിനെ പ്രതികാര നടപടിയെന്നാണ് വിമർശിച്ചത്. ചൊവ്വാഴ്ചത്തെ പ്രതിഷേധങ്ങളിൽ നേരിട്ട് പങ്കെടുക്കാത്ത ചില ജീവനക്കാരും ഗൂഗിൾ പിരിച്ചുവിട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ ആരോപിച്ചു. ഞങ്ങളുടെ ജോലിയുടെ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് സമാധാനപരമായി പ്രതിഷേധിക്കാൻ ഗൂഗിൾ തൊഴിലാളികൾക്ക് അവകാശമുണ്ടെന്നും അവർ പ്രസ്താവനയിറക്കി.

ഇസ്രായേലി ഗവൺമെൻ്റിന് ക്ലൗഡ് സേവനങ്ങൾ നൽകുന്നതിന് 2021ൽ ഗൂഗിളിനും Amazon.comനും നൽകിയ 1.2 ബില്യൺ ഡോളറിൻ്റെ കരാറായ 'പ്രൊജക്ട് നിംബസ്', ഇസ്രായേലി ഗവൺമെൻ്റിൻ്റെ സൈനിക ഉപകരണങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് പ്രതിഷേധക്കാരായ ഒരു വിഭാഗം ജീവനക്കാർ പറയുന്നു.

"നിംബസ് കരാർ ആയുധങ്ങൾക്കോ ​​ഇൻ്റലിജൻസ് സേവനങ്ങൾക്കോ ​​പ്രസക്തമായ ഉയർന്ന സെൻസിറ്റീവ്, ക്ലാസിഫൈഡ്, സൈനിക വർക്ക് ലോഡുകളെ ഉദ്ദേശിച്ചുള്ളതല്ല" എന്ന് ഗൂഗിൾ അതിൻ്റെ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഗൂഗിളിൽ പ്രതിഷേധങ്ങൾ നടക്കുന്നത് ഇതു പുതിയ കാര്യമല്ല. 2018ൽ യുദ്ധത്തിന് ഉപയോഗിക്കാൻ സാധ്യതയുള്ള ഏരിയൽ ഡ്രോൺ ഇമേജറി വിശകലനം ചെയ്യാൻ ഉദ്ദേശിച്ചുള്ള യു.എസ് മിലിട്ടറി പ്രോജക്ട് മാവെനുമായുള്ള കരാർ ഉപേക്ഷിക്കാൻ തൊഴിലാളികൾ കമ്പനിയെ വിജയകരമായി പ്രേരിപ്പിച്ചിരുന്നു.

Read More

Protest Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: