/indian-express-malayalam/media/media_files/2025/07/13/goods-train-fire-accident-2025-07-13-09-19-01.jpg)
തീപിടുത്തത്തിൽ ആളപായം ഇല്ലെന്നാണ് വിവരം
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ചരക്ക് ട്രെയിനിനു തീപിടിച്ച് വൻ അപകടം. ജോലാർപേട്ടയിൽ നിന്ന് ഡീസലുമായി പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിനാണ് തീപിടിച്ചത്. തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. തീപിടുത്തത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്ട്.
ഒരു ടാങ്കറിന് പെട്ടെന്ന് തീപിടിക്കുകയും തൊട്ടടുത്ത ടാങ്കറുകളിലേക്ക് തീ പടരുകയുമായിരുന്നെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഈ ഭാഗത്തേക്കുള്ള റെയിൽ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
Also Read: വിമാന ദുരന്തം പൈലറ്റിന്റെ പിഴവോ? തിടുക്കത്തിൽ നിഗമനത്തിൽ എത്തരുതെന്ന് വിദഗ്ധർ; ഇനിയും ചോദ്യങ്ങളുണ്ട്
ചെന്നൈ സെൻട്രലിൽ നിന്ന് തിരുവള്ളൂരിലേക്കും ആരക്കോണത്തേക്കുമുള്ള എല്ലാ ട്രെയിനുകളും നിർത്തിവച്ചിട്ടുണ്ട്. നിലവിൽ ചെന്നൈ സെൻട്രലിൽ നിന്ന് ആവഡിയിലേക്കുള്ള സബർബൻ ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത് എന്നാണ് വിവരം.
Also Read: കൊൽക്കത്തയിൽ ബോയ്സ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയ്ക്ക് പീഡനം; നിക്ഷേധിച്ച് യുവതിയുടെ പിതാവ്
അപകടത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുഡ്‌സ് ട്രെയിനിന്റെ ഒരു കോച്ച് പാളം തെറ്റിയതായും സംശയമുണ്ടെന്നാണ് വിവരം. തീ നിയന്ത്രണവിധേയമാക്കാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ പ്രതാപ് റെഡ്ഡി പറഞ്ഞു.
Also Read: സംസ്ഥാനത്ത് വീണ്ടും നിപ മരണം; സമ്പർക്ക പട്ടികയിൽ 497 പേർ
റൂട്ടിലെ വൈദ്യുതി കേബിളുകൾ കത്തിയതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടതായി ദക്ഷിണ റെയിൽവേ അറിയിച്ചു. സർവീസുകൾ തടസ്സപ്പെട്ട പശ്ചാത്തലത്തിൽ യാത്രക്കാർക്കായി റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് 044- 2535 4151, 044 2435 4995 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.
Read More: പാലക്കാട് കാറിനു തീപിടിച്ചുണ്ടായ അപകടം; പൊള്ളലേറ്റ കുട്ടികൾ മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.