/indian-express-malayalam/media/media_files/2025/07/12/palakkad-car-explosion-2025-07-12-17-25-35.jpg)
എമിലീന, ആൽഫ്രഡ് (ചിത്രം: സ്ക്രീൻഗ്രാബ്)
പാലക്കാട്: പാലക്കാട് പൊല്‍പ്പുളളിയില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടികൾ മരിച്ചു. നാലു വയസുകാരിയായ എമിലീനയും ആറു വയസുകാരനായ ആൽഫ്രഡുമാണ് മരിച്ചത്. പൊള്ളലേറ്റ സഹോദരി അലീനയും (10), അമ്മ എൽസിയും (37) ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എമിലീനയും ആൽഫ്രഡും മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഇരുവർക്കും 90 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നതായാണ് വിവരം. അലീനയ്ക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അലീന അപകടനില തരണം ചെയ്തതായാണ് വിവരം.
Also Read: സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് കാൽ കഴുകിച്ച സംഭവം; സ്വമേധയാ കേസെടുത്തു ബാലാവകാശ കമ്മീഷൻ
സ്റ്റാര്‍ട്ടാക്കുന്നതിനിടെ കാർ പൊട്ടിത്തെറിച്ചാണ് എൽലിക്കും മൂന്നു മക്കൾക്കും പൊള്ളലേറ്റത്. ഇന്നലെ വൈകീട്ടോടെ പുറത്തു പോകാനായി വീട്ടുമുറ്റത്തുകിടന്ന കാർ സ്റ്റാർട്ടാക്കിയതോടെയാണ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്റെ ഭാര്യയാണ് എല്‍സി. എല്‍സിയുടെ അമ്മ ഡെയ്‌സിയ്ക്കും (65) പൊള്ളലേറ്റിട്ടുണ്ട്.
Also Read:കേരളത്തിൽ മതതീവ്രവാദത്തിന് തടയിട്ടത് മോദി സർക്കാർ: അമിത് ഷാ
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ് എൽസി. 55 ദിവസം മുമ്പാണ് എൽസിയുടെ ഭർത്താവ് ക്യാൻസർ ബാധിതനായി മരിച്ചത്. അതേസമയം, ബാറ്ററി ഷോട്ട് സർക്യൂട്ടായി കാർ പൊട്ടിത്തെറിച്ചതാകാം എന്നാണ് ഫയർഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും തീരുമാനം.
Read More:കീമിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല: ആർ.ബിന്ദു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.