scorecardresearch

കേരളത്തിൽ മതതീവ്രവാദത്തിന് തടയിട്ടത് മോദി സർക്കാർ: അമിത് ഷാ

തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനത്തിലധികം വോട്ടുകൾ നേടണമെന്നും കേരളത്തിൽ യഥാർത്ഥ വികസനം വരണമെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു

തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനത്തിലധികം വോട്ടുകൾ നേടണമെന്നും കേരളത്തിൽ യഥാർത്ഥ വികസനം വരണമെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
amith sha kerala

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരെ അമിത് ഷാ അഭിസംബോധന ചെയ്യുന്നു

തിരുവനന്തപുരം: കേരളത്തിലെ മതതീവ്രവാദത്തിന് തടയിട്ടത് നരേന്ദ്ര മോദി സർക്കാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസ്താവന. ബി.ജെ.പി.യുടെ സംസ്ഥാന ആസ്ഥാന മൈതാനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Also Read:കീമിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല: ആർ.ബിന്ദു

Advertisment

സി.പി.എം അണികളുടെയും ബി.ജെ.പി നാടിന്റെ വികസനവും ലക്ഷ്യമിടുന്നെന്ന് പറഞ്ഞ അദ്ദേഹം വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമാണെന്ന് പറഞ്ഞ അദ്ദേഹം പിണറായി വിദേശത്ത് പോയിരിക്കുകയാണെന്നും ഇവിടെ ബിജെപിയുടെ വലിയ സമ്മേളനം നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. എൽഡിഎഫിനും യുഡിഎഫിനും അഴിമതിയുടെ ചരിത്രമാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് സ്വർണ്ണക്കടത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: കേരളത്തിൽ മഴ ഇന്നും തുടരും, ശക്തമായ കാറ്റിനും സാധ്യത

യു.ഡി.എഫും അഴിമതിയുടെ കാര്യത്തിൽ പിന്നിലല്ല. സോളാർ അടക്കമുള്ള ആരോപണങ്ങളും അമിത് ഷാ ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി സർക്കാരിനെതിരെ ഇതുവരെ ഒരു ആരോപണവുമില്ല. ബി.ജെ.പി ഇല്ലാതെ കേരളത്തിൽ വികസിത കേരളം സാധ്യമാകില്ല. വന്ദേ ഭാരത് ട്രെയിനുകൾ വന്നതും കേന്ദ്രസർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്. കേരളത്തിലെ റെയിൽവെ മേഖലയിൽ വൻ വികസനമാണുണ്ടായതെന്നും മോദി വികസിത കേരളം സാക്ഷാത്കരിക്കുമെന്നും അമിത് ഷാ പറഞ്ഞു. 

Advertisment

Also Read:മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും മകന് ജോലിയും സർക്കാർ പ്രഖ്യാപിച്ചു

കേരളത്തിൽ യഥാർത്ഥ വികസനം വരണമെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരണം. എൽ.ഡി.എഫും യു.ഡി.എഫും മാറി വന്നിട്ട് കാര്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനത്തിലധികം വോട്ടുകൾ നേടണമെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.

Read More

അമിത് ഷാ ഇന്ന് കേരളത്തിൽ; നാളെ ബി.ജെ.പി. സംസ്ഥാന നേതൃയോഗം

Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: