scorecardresearch

Amit Shah Kerala Visit: അമിത് ഷാ ഇന്ന് കേരളത്തിൽ; നാളെ ബി.ജെ.പി. സംസ്ഥാന നേതൃയോഗം

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ എത്തുന്ന അദ്ദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് രണ്ട് പരിപാടികളിൽ പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്തും പൊതുപരിപാടിയുണ്ട്

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ എത്തുന്ന അദ്ദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് രണ്ട് പരിപാടികളിൽ പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്തും പൊതുപരിപാടിയുണ്ട്

author-image
WebDesk
New Update
Amit Shah

അമിത് ഷാ

Amit Shah Kerala Visit:തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച കേരളത്തിലെത്തും.രാത്രി പത്തുമണിയോടെ എത്തുന്ന അദ്ദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് രണ്ട് പരിപാടികളിൽ പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്തും പൊതുപരിപാടിയുണ്ട്. 

Advertisment

Also Read: ഷെറിൻ ജയിൽമോചിതയാകുന്നു ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു

ശനിയാഴ്ച രാവിലെ ബി.ജെ.പി.യുടെ പുതിയ സംസ്ഥാന കാര്യാലയമായ മാരാർജി ഭവന്റെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. ഓഫീസിലെത്തി പതാക ഉയർത്തുന്ന അമിത് ഷാ, ചെമ്പകത്തൈ നടും. തുടർന്നാണ് ഉദ്ഘാടനം. ഇവിടെ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ ജി മാരാരുടെ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാഛാദനം ചെയ്യും.

Also Read:ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം

രാവിലെ 11.30-ന് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന വാർഡുതല നേതൃസംഗമം അമിത്ഷാ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ 'കേരളം മിഷൻ 2025' അമിത് ഷാ പ്രഖ്യാപിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5000 വാർഡ് സമിതികളിലെ 25,000 പേരാണ് സംഗമത്തിനെത്തുന്നത്. 

Also Read:നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടലിനായി സുപ്രീം കോടതിയിൽ ഹർജി

Advertisment

മറ്റു ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതിയിലുള്ളവരും പഞ്ചായത്ത് മുതൽ ജില്ലാ തലം വരെയുള്ള നേതാക്കളും വെർച്വലായി സമ്മേളനത്തിൽ പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേരാണ് ഇത്തരത്തിൽ സമ്മേളനത്തിന്റെ ഭാഗമാകുന്നത്. വാർഡുതല നേതൃസംഗമത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോരാട്ടം പാർട്ടി ആരംഭിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഉച്ചയ്ക്കുശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്തെ പരിപാടികൾ പൂർത്തിയാക്കി വൈകിട്ട് നാല് മണിയോടെ അമിത് ഷാ മടങ്ങും. മടങ്ങും വഴി കണ്ണൂരിൽ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തി രാത്രിയോടെ ഡൽഹിക്ക് പോകും.

Read More

കൊച്ചി കപ്പൽ അപകടം; സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കപ്പൽ കമ്പനി

Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: