/indian-express-malayalam/media/media_files/2025/05/28/vMlLhOYT3ZZcQAglJxlL.jpg)
അപകടത്തിൽപ്പെട്ട ചരക്കുകപ്പൽ
Kochi Ship Accident Updates:കൊച്ചി: കേരളതീരത്തുണ്ടായ കപ്പൽ അപകടത്തിൽ സംസ്ഥാന സർക്കാർ ചോദിച്ച നഷ്ടപരിഹാരത്തുക കെട്ടിവെയ്ക്കാനാകില്ലെന്ന് എം.എസ്.സി കപ്പൽ കമ്പനി. ഹൈക്കോടതിയിലാണ് കപ്പൽ കമ്പനി തങ്ങളുടെ നിലപാട് അറിയിച്ചത്. കപ്പൽ അപകടത്തെ തുടർന്ന് സംസ്ഥാന സർക്കാർ 9531 കോടി രൂപയാണ് കമ്പനിയോട് ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാർ ആവശ്യപ്പെട്ട തുക താങ്ങാനാവുന്നതിലും കൂടുതലാണെന്നാണ് കപ്പൽ കമ്പനി അധികൃതർ കോടതിയിൽ അറിയിച്ചത്.
Also Read:എം.എസ്.സി.കപ്പൽ തടഞ്ഞുവെയ്ക്കണം, തീരം വിടാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി
എത്ര തുക കെട്ടിവെക്കാനാകുമെന്ന് അറിയിക്കണമെന്ന് കപ്പൽ കമ്പനിയോട് ഹൈക്കോടതി ചോദിച്ചു. കെട്ടിവെയ്ക്കാനാകുന്ന തുകയെപ്പറ്റി ഉടൻ അറിയിക്കണമെന്നും ഹൈക്കോടതി കപ്പൽ കമ്പനി അധികൃതർക്ക് നിർദേശം നൽകി. ഇതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് ഒൻപതിലേക്ക് മാറ്റി.
അടുത്തിടെ വിഴിഞ്ഞത്തെത്തിയ എംഎസ് സി കമ്പനിയുടെ അക്വിറ്റേറ്റ എന്ന കപ്പൽ അറസ്റ്റ് ചെയ്തു സൂക്ഷിക്കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഹർജി അടുത്ത തവണ പരിഗണിക്കുന്നതു വരെ കപ്പലിന്റെ അറസ്റ്റ് നീട്ടിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read:കാൽസ്യം കാർബൈഡ് മുതൽ തേങ്ങ വരെ; കണ്ടെയ്‌നറുകളിലെ വിശദാംശങ്ങൾ പുറത്തുവിട്ട് സർക്കാർ
കപ്പൽ അപകടത്തെത്തുടർന്നുണ്ടായ പാരിസ്ഥിതികാഘാതം അടക്കം ചൂണ്ടിക്കാട്ടി അഡിമിറാലിറ്റി സ്യൂട്ടാണ് കേരളം ഫയൽ ചെയ്തിട്ടുള്ളത്. തീരത്തിനും, മത്സ്യത്തൊഴിലാളികൾക്കും, മത്സ്യസമ്പത്തിനും അടക്കം അത്രയും കോടി രൂപയുടെ നഷ്ടം കപ്പൽ മുങ്ങിയതു വഴി ഉണ്ടായിട്ടുണ്ട്. ഉൾക്കടലിന്റെ ആവാസ വ്യവസ്ഥയെ അടക്കം ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതം വരുംനാളുകളിൽ കേരളം അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂവെന്നും സർക്കാർ ഫയൽ ചെയ്ത സ്യൂട്ടിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മേയ് 24-നാണ് കേരളാ തീരത്തു നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ലൈബീരിയൻ ചരക്കുകപ്പലായ എംഎസ്സി എൽസ - 3 അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ചരക്കുകപ്പൽ അറബിക്കടലിൽ മുങ്ങിയത്.
Also Read:കൊച്ചി കപ്പൽ അപകടത്തിന്റെ വിവരങ്ങൾ ജനങ്ങൾ അറിയണം: സർക്കാരിനോട് ഹൈക്കോടതി
കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. കപ്പൽ പൂർണമായി മുങ്ങിയതോടെ കണ്ടെയ്നറുകൾ സംസ്ഥാനത്തിൻറെ തെക്കൻ തീരങ്ങളിൽ പലയിടത്തായി അടിഞ്ഞിരുന്നു.
Read More
മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും മകന് ജോലിയും സർക്കാർ പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.