scorecardresearch

ഉക്രെയ്ൻ യുദ്ധം വളരെക്കാലം നീണ്ടുനിൽക്കും: ആശങ്ക പങ്കുവെച്ച് ജർമനി

റഷ്യ-ഉക്രെയ്ൻ പ്രസിഡന്റുമാർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് മെർസ് തന്റെ ആശങ്ക പ്രകടിപ്പിച്ചത്

റഷ്യ-ഉക്രെയ്ൻ പ്രസിഡന്റുമാർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് മെർസ് തന്റെ ആശങ്ക പ്രകടിപ്പിച്ചത്

author-image
WebDesk
New Update
German chancellor

ഫ്രെഡറിക് മെർസ്

ബെർലിൻ: ഉക്രെയ്ൻ യുദ്ധം വളരെക്കാലം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്. യുക്രൈയ്‌നും റഷ്യയ്ക്കുമിടയിൽ ഉടനെയൊന്നും സമാധാനത്തിനുള്ള നീക്കങ്ങൾ കാണുന്നില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

Advertisment

 സമാധാന ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനായി റഷ്യയുടെയും ഉക്രെയ്നിന്റെയും പ്രസിഡന്റുമാർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് മെർസ് തന്റെ ആശങ്ക പ്രകടിപ്പിച്ചത്.

Also Read:സുരക്ഷിതമായ ലോകത്തിലെ രാജ്യങ്ങളുടെ പട്ടിക; ഇന്ത്യ പാക്കിസ്ഥാനും പിന്നിൽ

"യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ തീവ്രമായ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇത് ഉക്രെയ്‌നിന്റെ കീഴടങ്ങൽ ആക്കി മാറ്റാനാണ് പലരും ശ്രമിക്കുന്നത്. ഉക്രൈയ്ൻ കീഴടങ്ങുന്ന തലം വന്നാൽ റഷ്യ നാളെ മറ്റൊരു രാജ്യത്തിനെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടാകും. ഇന്ന് ഉക്രെയ്ൻ എങ്കിൽ ആ സ്ഥാനത്ത് നാളെ നമ്മളാകും"- ഫ്രെഡറിക് മെർസ് പറഞ്ഞു. 

Advertisment

അതേസമയം, റഷ്യയിലേക്ക് മിസൈൽ ഉപയോഗിക്കുന്നതിൽ നിന്ന ഉക്രെയ്നെ വിലക്കി അമേരിക്ക. യുഎസ് നിർമ്മിത ലോംഗ് റേഞ്ച് ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റംസ് ഉപയോഗിക്കുന്നതിൽ നിന്നാണ് ഉക്രെയ്‌നിനെ പെന്റഗൺ വിലക്കിയത്. ആക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗനമായാണ് അമേരിക്കയുടെ നടപടിയെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

Also Read:വിദ്യാർഥി വിസാ കാലാവധിയിൽ കൂടുതൽ നിയന്ത്രണങ്ങൾക്കൊരുങ്ങി ട്രംപ്

മൂന്ന് വർഷം പഴക്കമുള്ള റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇനിയും സാധിക്കാത്തതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരാശനാണെന്നാണ് വിവരം. അടുത്തിടെ ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ, ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. 

Also Read:യെമനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തത്

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ ഉക്രെയ്നിൽ നടത്തിയത് ഈ വർഷത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ്. 574 ഡ്രോണുകളും 40 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യൻ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉക്രെയ്ൻ എയർ ഫോഴ്സ് അറിയിച്ചു.

Read More: ഗാസയിലെ പട്ടിണി മനുഷ്യനിർമിതം; യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ

Ukraine Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: