scorecardresearch

സുരക്ഷിതമായ ലോകത്തിലെ രാജ്യങ്ങളുടെ പട്ടിക; ഇന്ത്യ പാക്കിസ്ഥാനും പിന്നിൽ

സൈനികവൽക്കരണം, ബാഹ്യ സംഘർഷങ്ങൾ, കൊലപാതകം, ഭീകരവാദം എന്നിങ്ങനെ 23 സൂചകങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്

സൈനികവൽക്കരണം, ബാഹ്യ സംഘർഷങ്ങൾ, കൊലപാതകം, ഭീകരവാദം എന്നിങ്ങനെ 23 സൂചകങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്

author-image
WebDesk
New Update
iceland

ഐസ് ലാൻഡാണ് പട്ടികയിൽ ഒന്നാമത് (ഫൊട്ടൊ കടപ്പാട്-വിക്കി കോമൺസ്)

സംഘർഷഭരിതമാണ് ഇന്നത്തെ ലോകം. പരസ്പരം കൊമ്പുകോർക്കുന്ന ലോകരാജ്യങ്ങൾക്കിടയിൽ സമാധാനം എന്നത് അനേകമാളുകൾക്ക് അകലെയുള്ള സ്വപ്‌നമാണ്. സുരക്ഷിതമല്ലാത്ത ലോകക്രമത്തിൽ ജീവിക്കുന്നവരാണ് അധികം ആളുകളും. എന്നാൽ, ലോകത്ത് സംഘർഷങ്ങളില്ലാത്ത സുരക്ഷിതമായ ചില രാജ്യങ്ങളുമുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് എന്ന് അന്താരാഷ്ട്ര സംഘടന. അവ ഏതൊക്കെ രാജ്യങ്ങളാണെന്ന് പരിശോധിക്കാം.

Advertisment

Also Read:പ്രധാനമന്ത്രി മോദി ചൈനയിൽ; പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇന്ന് നിർണായക ചര്‍ച്ച

സൈനികവൽക്കരണം, ബാഹ്യ സംഘർഷങ്ങൾ, കൊലപാതകം, ഭീകരവാദം എന്നിങ്ങനെ 23 സൂചകങ്ങൾ പരിശോധിച്ചാണ്ൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് ഗ്ലോബൽ പീസ് ഇൻഡക്‌സ് (ജിപിഐ) പട്ടികതയ്യാറാക്കിയിരിക്കുന്നത്. പട്ടികയിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ഐസ് ലാൻഡാണ്. 2008 മുതൽ ഐസ് ലാൻഡ് ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. രാജ്യത്തിനുള്ളിലെ സുരക്ഷ, സംഘർമിലായ്മ തുടങ്ങിയവ പരിഗണിച്ചാണ് ഐസ് ലാൻഡ് ഒന്നാം സ്ഥാനത്തെത്തിയത്. 

Also Read:വിദ്യാർഥി വിസാ കാലാവധിയിൽ കൂടുതൽ നിയന്ത്രണങ്ങൾക്കൊരുങ്ങി ട്രംപ്

Advertisment

അയർലാൻഡാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, സ്വിറ്റ്സർലാൻഡ്, സിംഗപ്പൂർ, പോർച്ചുഗൽ, ഡെൻമാർക്ക്, സ്ലൊവിനിയ, ഫിൻലാൻഡ് എന്നിവയാണ് ആദ്യ പത്ത സ്ഥാനങളിൽ ഇടം നേടിയ മറ്റ് രാജ്യങ്ങൾ. പട്ടികയിൽ ഇടം നേടിയ ഏക ഏഷ്യൻ രാജ്യം സിംഗപ്പൂരാണ്. 

അതേസമയം, പട്ടികയിൽ ഇന്ത്യ 115-ാം സ്ഥാനത്താണ്. പാക്കിസ്ഥാനാണ് ഇന്ത്യയ്ക്ക് തൊട്ടിമുകളിലുള്ളത്. പട്ടികയിൽ നൂറ്റിപതിനാലാം സ്ഥാനത്താണ് പാക്കിസ്ഥാനുള്ളത്. പട്ടികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യം റഷ്യയാണ്. പട്ടികയിൽ റഷ്യയുടെ സ്ഥാനം 163 ആണ്. യൂക്രൈയ്നുമായുള്ള യുദ്ധമാണ് റഷ്യയെ ഏറെ പിന്നിലാകാൻ കാരണം. 

Also Read: യെമനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തത്

2025-ൽ മാത്രം ലോകത്ത് മൂന്ന് അന്താരാഷ്ട്ര യുദ്ധങ്ങൾ പൊട്ടിപുറപ്പെട്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസിൻറെ പഠനത്തിൽ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഏറ്റവും ഉയർന്ന് നിലയിൽ എത്തിയത് ഈ വർഷമാണെന്നും പഠനത്തിൽ പറയുന്നു.

Read More:ഇസ്രായേൽ ആക്രമണം; യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു

Iceland

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: