/indian-express-malayalam/media/media_files/Ag4hh97swNRIuugrb7JM.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ട്രെയിൻ യാത്രകൾക്കായി തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇനി മുതൽ ആധാർ നിർബന്ധമാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച അറിയിച്ചു. യഥാർത്ഥ യാത്രക്കാർക്ക് കൃത്യമായി 'കൺഫോം' ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായാണ് റെയിൽവേയുടെ ഈ സുപ്രധാന തീരുമാനം എന്നാണ് മന്ത്രി എക്സിൽ പ്രതികരിച്ചത്.
തൽക്കാൽ ടിക്കറ്റുകൾ അനധികൃതമായി കൈവശപ്പെടുത്തുന്ന ഏജന്റുമാരുടെ ചൂഷണം തടയുന്നതാണ് റെയിൽവേയുടെ ഈ നീക്കം. നിലവിൽ തൽക്കാൽ ടിക്കറ്റുകൾ നിമിഷങ്ങൾക്കുള്ളിൽ ബുക്കുചെയ്യാൻ നിരവധി ഏജന്റുമാർ ബോട്ടുകളെ ഉപയോഗിക്കാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ടിക്കറ്റുകൾ പിന്നീട് വില കൂട്ടി വൽക്കുന്നതാണ് പതിവ്.
Also Read: റോക്കറ്റിന് സാങ്കേതിക തകരാർ; ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റി
ഇ-ആധാർ വെരിഫിക്കേഷൻ നടപ്പിലാക്കുന്നതിലൂടെ ഇത്തരം ചൂഷണങ്ങൾ തടയാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. യഥാർത്ഥ ഉപയോക്താക്കൾക്ക് ടിക്കറ്റ് ലഭ്യത കുറയ്ക്കുന്ന വ്യാജ ഐഡികളും മൾട്ടിപ്പൾ അക്കൗണ്ടുകളും ഇതിലൂടെ തടയാനാകും.
Also Read:ഓസ്ട്രിയയിൽ സ്‌കൂളിൽ വെടിവെയ്പ്പ്; പത്ത് മരണം
ജൂലൈ 1 മുതൽ, തൽകാൽ സ്കീം പ്രകാരമുള്ള ടിക്കറ്റുകൾ IRCTC വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ആധാർ വെരിഫൈഡ് ഉപയോക്താക്കൾക്ക് മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. ജൂലൈ 15 മുതൽ തൽക്കാൽ ബുക്കിങ്ങിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി വെരിഫിക്കേഷനും നിർബന്ധമാക്കുമെന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
Read More
നേപ്പാളിന് നൽകിയ താത്കാലിക സംരക്ഷിത പദവി അമേരിക്ക നിർത്തലാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.