/indian-express-malayalam/media/media_files/2025/06/11/Hb0a7Ep79DUeoCAk6SSt.jpg)
ആക്‌സിയം-4 ദൗത്യത്തിലെ അംഗങ്ങൾ
Axiom-4 Mission: ന്യൂയോർക്ക്: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റി. റോക്കറ്റിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് മാറ്റിവെച്ചത്. സാങ്കേതിക തകരാറുകൾ വേഗത്തിൽ പരിഹരിച്ച് വ്യാഴാഴ്ച വിക്ഷേപണം നടത്താനാണ് നാസയുടെ ശ്രമം. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്നാണ് ഡ്രാഗൺ പേടകവുമായി ഫാൽക്കൺ 9 റോക്കറ്റ് യാത്രതിരിക്കേണ്ടത്.
Also Read:ചരിത്രം കുറിക്കാൻ ആക്‌സിയം 4 മിഷൻ; കേരളത്തിനും അഭിമാനിക്കാനേറെ
ഇന്ത്യയിൽ നിന്നുള്ള ശുഭാംശു ശുക്ല, നാസയുടെ മുതിർന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം -4ലെ അംഗങ്ങൾ. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പൗരനുമാകാനാണ് 39-കാരനായ ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്.
Also Read:ഓസ്ട്രിയയിൽ സ്‌കൂളിൽ വെടിവെയ്പ്പ്; പത്ത് മരണം
അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഐ.എസ്.ആർ.ഒയും ആക്‌സിയവും നാസയും സ്‌പേസ് എക്‌സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര. ബഹിരാകാശ നിലയത്തിലെത്തിയ ശേഷം 14 ദിവസം ഇവർ നിലയത്തിൽ തങ്ങി വിവിധ പരീക്ഷണങ്ങൾ നടത്തും.
Also Read:കെനിയയിൽ ഇന്ത്യൻ സംഘത്തിന്റെ ബസ് മറിഞ്ഞു; അഞ്ച് മലയാളികൾ മരിച്ചു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യൻ പൗരനാണ്ശുഭാംശു. നാൽപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നത്. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി.നാരായണൻ അടക്കം ഇന്ത്യയിൽ നിന്നുള്ള പ്രത്യേക സംഘവും വിക്ഷേപണത്തിനായി ഫ്‌ളോറിഡയിൽ എത്തിയിട്ടുണ്ട്.
Read More
നേപ്പാളിന് നൽകിയ താത്കാലിക സംരക്ഷിത പദവി അമേരിക്ക നിർത്തലാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us