scorecardresearch

ഇന്ത്യ സന്ദർശിക്കാനെത്തിയ ഫ്രഞ്ച് വനിതയ്ക്ക് നേരെ ക്രൂരപീഡനം

ഡൽഹിയിൽ നിന്ന് 22നാണ് ഫ്രഞ്ച് യുവതി ഉദയ്പൂരിൽ എത്തിയത്. സംഭവത്തിൽ ഇന്ത്യയിലെ ഫ്രഞ്ച് എംബസിയും ഇടപെട്ടിട്ടുണ്ട്

ഡൽഹിയിൽ നിന്ന് 22നാണ് ഫ്രഞ്ച് യുവതി ഉദയ്പൂരിൽ എത്തിയത്. സംഭവത്തിൽ ഇന്ത്യയിലെ ഫ്രഞ്ച് എംബസിയും ഇടപെട്ടിട്ടുണ്ട്

author-image
WebDesk
New Update
Assault | Rape | iemalayalam

പ്രതീകാത്മക ചിത്രം

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ വിനോദസഞ്ചാരത്തിനെത്തിയ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നൈറ്റ് പാർട്ടിയിൽ വച്ച് യുവതിയെ പരിചയപ്പെട്ട ശേഷം സിദ്ധാർത്ഥ് എന്നയാൾ പീഡിപ്പിച്ചതായാണ് മൊഴി. ഉദയ്പൂരിലെ സ്ഥലങ്ങൾ കാണിച്ച് തരാമെന്ന് പറഞ്ഞ് അപാർട്ട്മെന്റിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

Also Read:ട്രംപിന്റെ നിർദേശവും അംഗീകരിച്ചില്ല; ഇറാനിൽ വീണ്ടും സ്‌ഫോടനം

Advertisment

വൈദ്യപരിശോധനയിൽ പീഡനം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉദയ്പൂർ എസ്.പി. യോഗേഷ് ഗോയൽ പറഞ്ഞു. പ്രതി ഒളിവിലാണന്നും ഇയാളെ കണ്ടെത്താൻ പരിശോധന ശക്തമാക്കിയെന്നും എസ്.പി പറഞ്ഞു.ഡൽഹിയിൽ നിന്ന് 22നാണ് ഫ്രഞ്ച് യുവതി ഉദയ്പൂരിൽ എത്തിയത്. സംഭവത്തിൽ ഇന്ത്യയിലെ ഫ്രഞ്ച് എംബസിയും ഇടപെട്ടിട്ടുണ്ട്.

Also Read:ഇറാനിൽ ബോംബ് ഇടരുത്: ഇസ്രായേലിനോട് ട്രംപ്

സ്ഥലങ്ങൾ കാണാനായി പുറത്തിറങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ യുവതിയുടെ ഫോണിന്റെ ചാർജ് തീർന്നുവെന്നും ആ സമയത്താണ് പ്രതി യുവതിയെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചതെന്നും പൊലീസ് പറയുന്നു. അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ നമ്മുക്ക് തിരിച്ചുപോകാമെന്ന് യുവതി പറഞ്ഞെങ്കിലും പ്രതി ചൊവിക്കൊണ്ടില്ല. തുടർന്ന് യുവാവ് തന്നെ ആലിംഗനം ചെയ്യണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. ഇത് യുവതി സമ്മതിക്കാതെ വന്നതോടെ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

Also Read:വെടിനിർത്തൽ പ്രഖ്യാപനത്തിലൊതുങ്ങി ; ഇറാൻ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിനോട് ഇസ്രായേൽ

Advertisment

യുവതി നിലവിൽ രാജസ്ഥാനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മുറിവുകളുമായി ചികിത്സയ്ക്കായി യുവതി തന്നെയാണ് ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതർക്ക് യുവതി ബലാത്സംഗത്തിന് ഇരയായെന്ന് മനസിലാകുകയും അവർ തന്നെ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

Read More

ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് അവസാനം; ഇരുരാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചു

Rape

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: