/indian-express-malayalam/media/media_files/2025/10/22/francesca-orsini-2025-10-22-16-24-10.jpg)
Francesca Orsini: (Source: https://www.ashoka.edu.in/)
ഹിന്ദി, ഉറുദു ഭാഷാ പണ്ഡിതയും ലണ്ടൻ സർവകലാശാലയിലെ സ്കൂൾ ഓഫ് ഒറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലെ പ്രൊഫസർ ഇമെരിറ്റസുമായ ഫ്രാൻസെസ്ക ഒർസിനിയെ ഇന്ത്യയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു. വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഒർസിനിയെ വിമാനത്താവളത്തിൽ വെച്ച് തടയുകയും ലണ്ടനിലേക്ക് തിരിച്ചയക്കുകയും ചെയ്തത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.
ഡൽഹി വിമാനത്താവളത്തിൽ എന്തിനാണ് തന്നെ തടഞ്ഞത് എന്ന് മനസിലാവുന്നില്ലെന്ന് ഒർസിനി പറഞ്ഞതായാണ് ദ് വയർ റിപ്പോർട്ട് ചെയ്തത്. എന്നെ നാടുകടത്തുന്നു. അത് മാത്രമാണ് എനിക്ക് അറിയാവുന്നത് എന്ന് ഒർസിനി പറഞ്ഞതായും ദ് വയറിന്റെ റിപ്പോർട്ടിൽ പറയുന്നു. മറ്റ് പ്രതികരണങ്ങളൊന്നും ഒർസിനിയിൽ നിന്ന് വന്നിട്ടില്ല.
Also Read:രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം അന്തിമഘട്ടത്തിൽ
സംഭവത്തിൽ ഒർസിനിയുടെ ഭർത്താവും കേംബ്രിഡ്ജ് സർവകലാശാലയിലെ ജാപ്പനീസ് പ്രൊഫസർ ഇമെരിറ്റസായ പീറ്റർ കോർനിക്കി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. ഒർസിനിയെ ഡൽഹി വിമാനത്താവളത്തിൽ തടയുകയും നാടുകടത്തിയതായും ചെയ്തു. എന്താണ് കാരണം എന്ന് അറിയിച്ചിട്ടില്ല, പീറ്റർ കോർനിക്കി പറഞ്ഞു.
Also Read:പിഎൻബി വായ്പ തട്ടിപ്പ്: രത്‌നവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി
ഇന്ത്യയുമായി നാല് ദശകത്തോളം നീണ്ട ബന്ധമുള്ള വ്യക്തിയാണ് ഒർസിനി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലും ഒർസിനി പഠിച്ചിരുന്നു. ഓക്സഫോർഡ് സർവകലാശാല പ്രസ് 2002ൽ പ്രസിദ്ധീകരിച്ച 'ദ് ഹിന്ദി പബ്ലിക് സ്ഫെയർ 1920-1940: ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഇൻ ദ് എയ്ജ് ഓഫ് നാഷ്ണലിസം'(The Hindi Public Sphere 1920-1940: Language and Literature in the Age of Nationalism’) എഴുതിയത് ഒർസീനിയാണ്.
Also Read:വായ്പ തട്ടിപ്പു നടത്തി രാജ്യം വിട്ട മെഹുൽ ചോക്സിക്കെതിരെ റെഡ്കോർണർ നോട്ടീസ
മിഡീവൽ, സമകാലിക ഹിന്ദി സാഹിത്യത്തിൽ പണ്ഡിതയാണ് ഒർസിനി എന്ന് ഡൽഹി സർവകലാശാലയി പ്രൊഫസറും ഒർസിനീയുടെ സുഹൃത്തുമായ വ്യക്തി പറഞ്ഞു. ഇന്ത്യയിൽ വന്ന് ആളുകളോട് സംസാരിച്ചാണ് ഒർസിനി വിവരങ്ങൾ ശേഖരിച്ചിരുന്നത്. ഇന്ത്യയിലെ പല പണ്ഡിതന്മാരേയും കണ്ട് നിരവധി എഴുത്തുകളൊക്കെ ഒർസിനി പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തവണ ഒർസിനി ഇന്ത്യയിലേക്ക് വന്നത് അവരുടെ പതിവ് ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗം തന്നെയാണ് എന്നും ഡൽഹി സർവകലാശാലയിലെ പ്രൊഫസർ പറഞ്ഞു.
2020ൽ ഡൽഹിയിലെ ഡോക്ടർ ബി ആർ അംബേദ്കർ സർവകാശാലയിലും ഡൽഹി സർവകലാശാലയിലും ഒർസിനി പ്രഭാഷണം നടത്തിയിരുന്നു. ഡൽഹി സർവകലാശാലയിൽ മാലിക് മുഹമ്മദ് ജയസിയുടെ പത്മാവതിനെ കുറിച്ചാണ് ഒർസിനി സംസാരിച്ചത്.
Read More: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us