/indian-express-malayalam/media/media_files/2025/08/22/pigeon-threatening-note-2025-08-22-10-03-22.jpg)
സുരക്ഷാ ഏജൻസികൾ വിഷയം പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു
ജമ്മു: ജമ്മു റെയിൽവേ സ്റ്റേഷൻ പൊട്ടിത്തെറിക്കുമെന്ന ഭീഷണി സന്ദേശവുമായി പറന്നെത്തിയ പ്രാവിനെ പിടികൂടി. ജമ്മു കശ്മീരിലെ ആർഎസ് പുര സെക്ടറിലാണ് സന്ദേശമെത്തിയത്. പ്രാവിന്റെ കാലിൽ കെട്ടിവച്ച നിലയിൽ കൈപ്പടയിൽ എഴുതിയ കുറിപ്പാണ് സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പാക്കിസ്ഥാൻ അതിർത്ഥി പ്രദേശങ്ങളിൽ നിന്നാകാം പ്രാവ് എത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
അന്താരാഷ്ട്ര അതിർത്തിയിലെ കാട്മാരിയ പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് പ്രാവിനെ കണ്ടെത്തിയത്. ഭീഷണി സന്ദേശത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും പൊലീസും കേന്ദ്ര സായുധ സേനയും സുരക്ഷ ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: നിശബ്ദത അവരെ ധൈര്യശാലിയാക്കും; ഇന്ത്യക്കുമേലുള്ള യുഎസ് തീരുവയെ ശക്തമായി എതിർക്കുന്നുവെന്ന് ചൈന
റെയിൽവേ ട്രാക്കുകളുടെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി സ്നിഫർ നായകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഉറുദു, ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയ ഭീഷണി സന്ദേശമാണ് കണ്ടെത്തിയത്. സുരക്ഷാ ഏജൻസികൾ വിഷയം പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: ജിഎസ്‌ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അനുമതി; 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കും
അതേസമയം, അന്താരാഷ്ട്ര അതിർത്തിയിൽ സംശയാസ്പദമായി ഡ്രോൺ കണ്ടത്തിയെന്ന വിവരത്തെ തുടർന്ന് വ്യാഴാഴ്ച ഗജൻസൂ മേഖലയിലെ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. അതിർത്തിക്കു പുറത്തുനിന്നാണോ ഡ്രോൺ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ലെങ്കിലും സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Read More:ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 25 കേസുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.