scorecardresearch

ഇന്ത്യ സമുദ്രാതിർത്തി കടന്നാൽ പരമാധികാരത്തിന്റെ ലംഘനം; മുൻ ശ്രീലങ്കൻ ഹൈക്കമ്മീഷണർ

ഗോവയ്ക്ക് സമീപം പാക്കിസ്ഥാൻ ഇത്തരത്തിൽ കടൽ കയ്യേറ്റത്തിന് ശ്രമിച്ചാൽ ഇന്ത്യ സഹിക്കുമോയെന്നും മുതിർന്ന ലങ്കൻ ഉദ്യോഗസ്ഥൻ ഓസ്റ്റിൻ ഫെർണാണ്ടോ

ഗോവയ്ക്ക് സമീപം പാക്കിസ്ഥാൻ ഇത്തരത്തിൽ കടൽ കയ്യേറ്റത്തിന് ശ്രമിച്ചാൽ ഇന്ത്യ സഹിക്കുമോയെന്നും മുതിർന്ന ലങ്കൻ ഉദ്യോഗസ്ഥൻ ഓസ്റ്റിൻ ഫെർണാണ്ടോ

author-image
WebDesk
New Update
Fernando

എക്സ്പ്രസ് ഫൊട്ടോ

ന്യൂഡൽഹി: കച്ചത്തീവ് ദ്വീപ് സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ പുരോഗമിക്കവേ പ്രതികരണവുമായി ഇന്ത്യയിലെ മുൻ ശ്രീലങ്കൻ പ്രതിനിധി. സമുദ്രാതിർത്തി കടന്ന് ഇന്ത്യ എന്തെങ്കിലും നീക്കങ്ങൾ നടത്തുമെന്ന് തോന്നുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് ശ്രീലങ്കയുടെ പരമാധികാരത്തിന് മേലുള്ള ഇന്ത്യയുടെ കടന്നുകയറ്റമാകുമെന്നും ഓസ്റ്റിൻ ഫെർണാണ്ടോ പ്രതികരിച്ചു. 

Advertisment

നിലവിലെ സാഹചര്യത്തിൽ കച്ചത്തീവിനെ ഒരു രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കം മാത്രമാണെന്നും മുതിർന്ന ലങ്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞു. പരിചയസമ്പന്നതയുള്ള ഉദ്യോഗസ്ഥനായ ഫെർണാണ്ടോ ബുധനാഴ്ച കൊളംബോയിൽ നിന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് കച്ചത്തീവ് വിഷയത്തിൽ പ്രതികരിച്ചത്.

1980 കളുടെ അവസാനത്തിൽ ഇന്ത്യൻ സമാധാന സേനയെക്കുറിച്ചുള്ള ശ്രീലങ്കൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ പ്രസ്താവനകൾ എടുത്തു പറഞ്ഞ ഫെർണാണ്ടോ ഇന്ത്യൻ സർക്കാർ ശ്രീലങ്കൻ സമുദ്ര രാജ്യാന്തര അതിർത്തി രേഖ കടന്നാൽ അത് ശ്രീലങ്കയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായി ലോകരാജ്യങ്ങളടക്കം വിലയിരുത്തുമെന്ന് വ്യക്തമാക്കി. 

“ഗോവയ്ക്ക് സമീപം പാക്കിസ്ഥാൻ ഇത്തരത്തിൽ കടൽ കയ്യേറ്റം നടത്തിയാൽ ഇന്ത്യ അത് സഹിക്കുമോ? അല്ലെങ്കിൽ ബംഗാൾ ഉൾക്കടലിൽ ബംഗ്ലാദേശ് അത്തരമൊരു നീക്കം നടത്തിയാൽ ഇന്ത്യയുടെ പ്രതികരണം എന്തായിരിക്കും?, ”2018 നും 2020 നും ഇടയിൽ ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണറായിരുന്ന ഫെർണാണ്ടോ പറഞ്ഞു.

Advertisment

“തമിഴ്‌നാട്ടിൽ താരതമ്യേന ബിജെപിക്ക് കാര്യമായ സ്വാധീനമില്ല, അതിനാൽ കച്ചത്തീവിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് കാലത്തെ ഒരു തന്ത്രം മാത്രമാണെന്ന് തോന്നുന്നു. പക്ഷേ, അവർ ഇങ്ങനെയൊക്കെ പറഞ്ഞുകഴിഞ്ഞാൽ, തിരഞ്ഞെടുപ്പിന് ശേഷം സർക്കാരിന് വിഷയത്തിൽ നിന്ന് പുറത്തുകടക്കുക ബുദ്ധിമുട്ടാകും ” അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

‘ശരി, നമുക്ക് കച്ചത്തീവ് പ്രദേശത്തെ മത്സ്യബന്ധന അവകാശം നൽകാം. ഇത് ഫലപ്രദമായി ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നത് മറ്റൊരു പ്രശ്നമാണ്. എല്ലാം ആരാണ് നിയന്ത്രിക്കുക? ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് നിയന്ത്രണം നടത്തുകയെന്ന് ഞങ്ങളോട് പറയരുത്, ”ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച ഫെർണാണ്ടോ പറഞ്ഞു.

എന്നാൽ കച്ചത്തീവിലെ ഇന്ത്യൻ ആവശ്യങ്ങൾക്ക് ശ്രീലങ്കൻ സർക്കാർ വഴങ്ങിയാൽ അത് ശ്രീലങ്കൻ സർക്കാരിനുള്ള വടക്കൻ മത്സ്യത്തൊഴിലാളികളുടെ വോട്ടുകളുടെ വിഹിതമാകും കുറയ്ക്കുകയെന്നും ഫെർണാണ്ടോ പറഞ്ഞു. “ഇന്ത്യൻ സർക്കാർ ശ്രീലങ്കൻ സമുദ്ര രാജ്യാന്തര അതിർത്തി രേഖ കടന്നാൽ അത് ശ്രീലങ്കയുടെ പരമാധികാരത്തിന്റെ ലംഘനമായി കാണപ്പെടും. ഐപികെഎഫ് ഇവിടെ ഉണ്ടായിരുന്നപ്പോൾ പ്രസിഡന്റ് പ്രേമദാസാണ് ആ നിലപാട് സ്വീകരിച്ചതെന്ന് മറക്കരുത്, ”അദ്ദേഹം പറഞ്ഞു.

ശ്രീലങ്കൻ പ്രസിഡന്റിന്റെ സെക്രട്ടറി, കിഴക്കൻ പ്രവിശ്യാ ഗവർണർ, ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിങ്ങനെ ശ്രീലങ്കൻ ഗവൺമെന്റിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള നയതന്ത്രജ്ഞനാണ് 81 കാരനായ ഫെർണാണ്ടോ. 

1974-ൽ കച്ചത്തീവ്  ദ്വീപ് ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കച്ചത്തീവ് വിഷയം വീണ്ടും ചർച്ചയാക്കിയത്. തമിഴ്നാടിന്റെ പ്രാദേശിക വികാരം ഉയർത്തുക എന്ന ഉദ്ദേശ്യത്തോടെ ബിജെപി പിന്നീട് വിഷയം ഏറ്റെടുത്തു. കച്ചത്തീവ് ദ്വീപ് ഇന്ദിരാഗാന്ധി ഗവൺമെന്റ് ശ്രീലങ്കയ്‌ക്ക് നിസാരമായി വിട്ടുനൽകുകയായിരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. 

Read More:

Sri Lanka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: