/indian-express-malayalam/media/media_files/YvFMfuMIFIHFJqdGNk1o.jpg)
ഫയൽ ചിത്രം
കൊൽക്കത്ത: വീണ്ടും പ്രതിഷേധവും സംഘർഷവും നിറഞ്ഞ് പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി. ബെൽമജൂരിലെ ഗ്രാമവാസികൾ പ്രാദേശിക തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് അജിത് മെയ്തിയുടെ വീട് കൊള്ളയടിക്കുകയും രണ്ടാഴ്ച മുമ്പ് പ്രധാന പ്രക്ഷോഭം ആരംഭിച്ച പ്രദേശത്തിന് പുറത്ത് വെച്ച് മെയ്തിയെ ആക്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച, പ്രദേശത്തെ പ്രതിഷേധക്കാർ ജുപ്ഖാലിയിലെ ഒരു ഫിഷറിയുടെ ഗാർഡ് റൂം കൊള്ളയടിക്കുകയും തീയിടുകയും ചെയ്തിരുന്നു.
നിലവിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്ന പ്രദേശത്ത് നിന്ന് 15 കിലോമീറ്റർ അകലെയുള്ള സന്ദേശ്ഖാലി 2 ബ്ലോക്ക് ഏരിയയിൽ ഉച്ചകഴിഞ്ഞാണ് തൃണമൂൽ നേതാവിന്റെ വീട് ആക്രമിക്കപ്പെട്ടത്. ഭൂമി കൈയേറ്റത്തിലും കൊള്ളയടിക്കലിലും പങ്കുണ്ടെന്ന് ആരോപിച്ചാണ് ഷാജഹാന്റെ അടുത്ത അനുയായിയായ ടിഎംസി നേതാവിന്റെ വീട് പ്രതിഷേധക്കാർ അടിച്ചുതകർക്കുകയും മെയ്ത്തിയെ മർദിക്കുകയും ചെയ്തത്.
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ദക്ഷിണ ബംഗാൾ) സുപ്രതിം സർക്കാർ സംഭവസ്ഥലത്തെത്തി ഇരുവശത്തുനിന്നുമുള്ള പരാതികൾ സ്വീകരിച്ചു. സ്ഥിതിഗതികൾ പരിഹരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പുനൽകി. അദ്ദേഹം മൈറ്റിയുമായി സംസാരിച്ചു, “എല്ലാ ആരോപണങ്ങൾക്കെതിരെയും ഞങ്ങൾ നടപടിയെടുക്കും. വീട് കൊള്ളയടിച്ചവരെ അറസ്റ്റ് ചെയ്യും, അവരുടെ ആരോപണം ശരിയാണെങ്കിൽ കൂടുതൽ അറസ്റ്റുകൾ വരും. തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് രാജീവ് കുമാറും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അതിനിടെ, വെള്ളിയാഴ്ച സന്ദേശ്ഖാലി സന്ദർശിക്കാനിരുന്ന എംപി ലോക്കറ്റ് ചാറ്റർജി, എംഎൽഎ അഗ്നിമിത്ര പോൾ എന്നിവരുൾപ്പെടെ ഏഴംഗ ബിജെപി പ്രതിനിധി സംഘത്തെയും വനിതാ അഭിഭാഷകരുടെ സംഘത്തെയും പൊലീസ് തടഞ്ഞു. നേതാക്കൾ കൊൽക്കത്തയിലെ ഇഎം ബൈപാസ് ഏരിയയിൽ തടിച്ചുകൂടിയിരുന്നെങ്കിലും സയൻസ് സിറ്റിക്ക് സമീപം എത്തിയപ്പോൾ പോലീസ് ഇടപെട്ട് ഇവരെ പിൻമാറ്റുകയായിരുന്നു.
ജനുവരി 5 ന് പ്രാദേശിക മുഖവും തൃണമൂൽ നേതാവുമായ ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിനെ തുടർന്നാണ് സന്ദേശ്ഖാലിയിൽ സംഘർഷം ആരംഭിച്ചത്. പിന്നീട്, ഷെയ്ഖും അദ്ദേഹത്തിന്റെ അനുയായികളും ചേർന്ന് ഭൂമി കയ്യേറിയെന്നും തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും ആരോപിച്ച് സന്ദേശ്ഖാലിയിലെ ഒരു കൂട്ടം സ്ത്രീകൾ രംഗത്തെത്തിയതോടെ പ്രശ്നം വഷളാവുകയായിരുന്നു.
അതേ സമയം ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഒരു പഴയ തട്ടിപ്പ് ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഷെയ്ഖിനെതിരെ പുതിയ കേസ് ഫയൽ ചെയ്യുകയും അദ്ദേഹത്തിന്റെ കൂട്ടാളികളുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു.
Read More:
- ഹരിയാന പൊലീസിന്റെ അതിക്രമത്തിൽ പരിക്കേറ്റ ഒരു കര്ഷകൻ കൂടി മരിച്ചു
- കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയം; 'ദില്ലി ചലോ' മാർച്ചുമായി മുന്നോട്ട് പോകാൻ കർഷകർ
- ജനാധിപത്യത്തിലെ 'കുതിരക്കച്ചവടത്തിൽ' ആശങ്ക; ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ സുപ്രീം കോടതി
- ഇന്ത്യാ മുന്നണിക്ക് മേൽ സമ്മർദ്ദമുയർത്തി അഖിലേഷ് യാദവും; രാഹുലിന്റെ യാത്രയിൽ പങ്കെടുക്കില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us