scorecardresearch

പുതിയ ഇന്ത്യയിലെ പുതിയ അയോധ്യ

author-image
Vikas Pathak
New Update
Modi in Ayodhya

Photo. narendramodi/x

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന്, ദീപാവലി ദിനത്തിൽ ചെയ്യുന്നത് പോലെ വീടുകളിൽ വിളിക്കുകൾ കത്തിച്ച് ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു, ജനുവരി 23 മുതൽ അവരുടെ സൗകര്യമനുസരിച്ച് അയോധ്യ സന്ദർശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷ്ഠയ്ക്ക് ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ അദ്ദേഹം നടത്തിയ അയോധ്യ സന്ദർശനത്തിനിടെ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മോദിയുടെ സന്ദേശം

Advertisment

യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ജനറൽ വി കെ സിംഗ്, യുപി മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി അയോധ്യ ധാം റെയിൽവേ സ്റ്റേഷനും, മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളവും ഉദ്ഘാടനം ചെയ്തു. 

'ഹിന്ദുത്വ പ്ലസ്' സന്ദേശമാണ് പ്രധാനമന്ത്രി മോദി അയോധ്യയിൽ നൽകിയത്. അയോധ്യയിൽ ലോകോത്തര നിലവാരമുള്ള ഇൻഫ്രാസ്ട്രക്ച്ചർ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രനഗരം പാരമ്പര്യത്തിന്റെയും ആധുനിക വികാസത്തിന്റെയും (വികസനം) ഒരു സംയോജനമായി നിലകൊള്ളും.  ഭരണകക്ഷിയായ ബിജെപിയുടെ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ, ഇത് ഒരു രാജ്യത്തിന്റെ 'ദേശീയ മഹത്വത്തിന്' (national greatness) അത്യന്താപേക്ഷിതമാണ്.

പുതിയ ഇന്ത്യയിലെ പുതിയ അയോധ്യ

Advertisment

അയോധ്യയെ തികച്ചും പുതിയ നഗരമാക്കി മാറ്റാൻ പോകുന്ന വൻ അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണെന്ന് നഗരമെന്ന പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ആദിത്യനാഥും അവരുടെ പ്രസംഗങ്ങളിൽ വ്യക്തമാക്കി. 
രാമക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ അയോധ്യക്ക് സ്വതവേ കൈവരുന്ന പാരമ്പര്യത്തിന്റെയും ആത്മീയതയുടെയും തലങ്ങൾക്കപ്പുറം ആധുനിക സൗകര്യങ്ങൾ കൂടി ചേർന്ന 'പുതിയ അയോധ്യ'യാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സർക്കാർ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. അയോധ്യയിൽ 15,000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

മോദി ഫ്ലാഗ് ഓഫ് ചെയ്ത റെയിൽവേ സ്റ്റേഷനും (ഇന്ത്യയിലെ ആദ്യത്തെ രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേ ഭാരത് ട്രെയിനുകളും ഉണ്ടിവിടെ) അയോദ്ധ്യ വിമാനത്താവളത്തിനും രാമക്ഷേത്രത്തിന് സമാനമായ നിറമാണ്. നിരവധി ഷോപ്പിംഗ് കോംപ്ലക്സുകളും തീർഥാടകർക്ക് വേണ്ട മറ്റു സൗകര്യങ്ങളും സജ്ജീകരിക്കുന്നതിന് പുറമെ, ഹോട്ടലുകൾക്കായി നിരവധി പ്ലോട്ടുകൾ നീക്കിവച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. വരും വർഷങ്ങളിൽ ഈ ചെറുപട്ടണം വൻതോതിൽ വിപുലീകരിക്കാൻ പോകുന്നു എന്ന് സാരം.

പ്രത്യയശാസ്ത്ര പദ്ധതിയുടെ ദൃശ്യവൽക്കരണം

ഈ രണ്ടു ഉത്‌ഘാടനങ്ങലും ടിവി ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടു. ബി.ജെ.പിയും മറ്റ് ആർ.എസ്.എസ്-അനുബന്ധ സംഘടനകളും പതിറ്റാണ്ടുകളായി പിന്തുടരുന്ന ഒരു പ്രത്യയശാസ്ത്ര പദ്ധതി ദൃശ്യവൽക്കരിക്കുന്നതായി തോന്നിപ്പിച്ചു ആ ടെലികാസ്റ്റ്.

“രാജ്യം വികസിക്കണമെങ്കിൽ അതിന്റെ പൈതൃകം സംരക്ഷിക്കപ്പെടണം. പഴയതും പുതിയതുമായ രീതിയിൽ മുന്നേറുകയാണ് നമ്മൾ. ഒരിക്കൽ രാം ലല്ല അയോധ്യയിലെ ഒരു കൂടാരത്തിലായിരുന്നു. ഇന്ന്, രാം ലല്ലയ്ക്ക് മാത്രമല്ല, ഇവിടത്തെ നാല് കോടി ജനങ്ങൾക്കും പക്കാ വീടുകൾ ഉണ്ട്... ഇന്ന് അയോധ്യയ്ക്ക് 'പ്രഗതി കാ ഉത്സവ്' ആണെങ്കിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവിടെ 'പരമ്പര കാ ഉത്സവ്' നടക്കും (ഇന്ന് അയോധ്യയ്ക്ക് വികസനത്തിന്റെ ഉത്സവമാണ്; കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവിടെ പാരമ്പര്യത്തിന്റെ ഉത്സവം ഉണ്ടാകും," മോദി പറഞ്ഞു.

അവാധ് മേഖലയുടെ മാത്രമല്ല, യുപിയുടെ മുഴുവൻ വികസനത്തിനും അയോധ്യ ദിശാബോധം നൽകുമെന്ന് പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു: 

“സ്മാർട്ടാക്കുന്നു. റോഡുകൾ വീതികൂട്ടുന്നു, മേൽപ്പാലങ്ങൾ വരുന്നു. അയോധ്യയിലേക്ക് പുതിയ ഗതാഗത മാർഗ്ഗങ്ങൾ വരുന്നു. ഞങ്ങൾ ആയിരക്കണക്കിന് കോടികളുടെ വികസനം ഏറ്റെടുക്കുകയാണ്."

'പുതിയ ഇന്ത്യയുടെ പുതിയ അയോധ്യ' ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തിയതെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്ര നഗരം പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അയോധ്യയിൽ അത്യാധുനിക റെയിൽവേ സ്റ്റേഷനും രാജ്യാന്തര വിമാനത്താവളവും ഉണ്ടെന്നും നഗരത്തെ ഇനി എട്ടു വരി ഹൈവേകളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1943-ൽ ആൻഡമാൻ നിക്കോബാർ ദ്വീപിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവർണ പതാക ഉയർത്തിയ ദിനം കൂടിയാണ് ഡിസംബർ 30 എന്ന് മോദി ഓർമ്മിപ്പിച്ചു.

സോഷ്യൽ ബാലൻസിങ്

രാമായണത്തിന്റെ ആദ്യ രചയിതാവായ വാൽമീകിയുടെ പേര് അയോധ്യയിലെ എയർപോർട്ടിനായി തിരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. ദളിത് വിഭാഗത്തിലെ ഒരു കൂട്ടം ആളുകൾ വാൽമീകിയെ ആരാധിക്കുകയും ആ സമുദായം തന്നെ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. രാമക്ഷേത്ര പ്രസ്ഥാനത്തെ ഇത്തരത്തിൽ സമത്വപരമായ ഒരു സാമൂഹിക പിച്ചുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഈ പ്രതീകാത്മകതയ്ക്ക് ദളിത് മുന്നേറ്റത്തിന്റെ ഒരു വശം കൂടിയുണ്ട്.

ഉജ്ജ്വല യോജനയിൽ നിന്ന് പ്രയോജനം നേടി എന്ന് കരുതപ്പെടുന്ന ഒരു 'ലാഭാർതഥി' (ഗുണഭോക്താവ്) - ധനി റാം മാഞ്ചിയുടെ വീടും പ്രധാനമന്ത്രി സന്ദർശിച്ചു. യുപിയിലെ മാഞ്ചികൾ പട്ടികജാതിയിൽപ്പെട്ടവരാണ്. ഇത്തരം ഒരു സന്ദർശനം തിരഞ്ഞെടുത്തത് ശക്തമായ ദലിത് പ്രചാരവും മുന്നിൽ കണ്ടു കൊണ്ടാണ് എന്ന് വ്യക്തമാണ്. 

സാംസ്കാരിക പദ്ധതികൾ

മോദിയുടെ കീഴിലുള്ള ബി.ജെ.പിയുടെ മഹത്തായ സാംസ്‌കാരിക പദ്ധതികൾ എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതികളുടെ ഒരു പ്രധാന സവിശേഷത, അവ അടങ്ങുന്ന രാജ്യത്തിന്റെ ദൃശ്യപരവും സ്മാരകവുമായ ഭൂപ്രകൃതി ബിജെപി സർക്കാറിന്റെ ചരിത്രവുമായി ബന്ധിപ്പിക്കുന്ന തരത്തിൽ മാറ്റപ്പെടുന്നു എന്നതാണ്.

പുതിയ പാർലമെന്റ് മന്ദിരവും അശോക ചക്രവർത്തിയുടെ 'പുതിയ രൂപത്തിലുള്ള' സാരനാഥ് സിംഹ തലസ്ഥാനവും, കർത്തവ്യപഥവും (നേരത്തെ രാജ്പഥും), ലുട്ടിയൻസ് ഡൽഹിയുടെ മാറുന്ന മുഖവും, ഇന്ത്യാ ഗേറ്റിലെ നേതാജി പ്രതിമയും, വാരണാസിയിലെ പുതിയ കാശി വിശ്വനാഥ് ഇടനാഴിയും, ഉജ്ജയിനിലെ മഹാകാൽ ഇടനാഴിയും ഇപ്പോൾ പുതിയ അയോധ്യയും അതേ മാതൃക പിന്തുടരുന്നു. എന്നിരുന്നാലും, ധാരാളം തുറസ്സായ സ്ഥലങ്ങളുള്ള ഒരു ചെറിയ പട്ടണമാണ് അയോധ്യ എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, പുതിയ രൂപത്തിലുള്ള നഗരം പഴയ തീർത്ഥാടന നഗരത്തിൽ നിന്ന് ദൃശ്യപരമായി വ്യത്യസ്തമായിരിക്കും. അങ്ങനെ അത് മോദി സർക്കാരുമായും ബിജെപിയുമായും 
എക്കാലവും അനിഷേധ്യമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യും

Read Here

Narendra Modi Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: