/indian-express-malayalam/media/media_files/2DI7bs9YBJEHdf0ugnfm.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ലുധിയാന: സ്കൂൾ കുട്ടികൾക്ക് വിശ്രമ- സർഗാത്മക അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി, പഞ്ചാബിലെ ഫാസിൽക്ക ഡെപ്യൂട്ടി കമ്മീഷണർ ഡോ. സെനു ദുഗ്ഗൽ 'ബാഗ് ഫ്രീ ഡേ' പദ്ധതി ബുധനാഴ്ച ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളുകളിൽ ആരംഭിച്ചു. അബോഹറിലെ ഏകതാ കോളനിയിലെ ഗവൺമെൻ്റ് പ്രൈമറി സ്‌കൂളിലാണ് പദ്ധതി ആരംഭിച്ചത്.
പദ്ധതിക്ക് കീഴിൽ, ജില്ലയിലെ എല്ലാ സർക്കാർ പ്രൈമറി സ്‌കൂളുകളിലും എല്ലാ മാസവും അവസാന ശനിയാഴ്ച 'ബാഗ് ഫ്രീ ഡേ' ആയി ആചരിക്കും. ഈ ദിവസം വിദ്യാർത്ഥികൾ വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടും.
"ഇതുവരെ എല്ലാ ദിവസങ്ങളിലും ടൈംടേബിൾ പ്രകാരമുള്ള പഠനം കൃത്യമായി നടന്നിരുന്നു. ഈ കാലയളവിൽ, ഉച്ച മുതൽ 2 മണി വരെ ബാലസഭ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതിൽ കോ-കരിക്കുലർ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. എന്നാൽ, ഇപ്പോൾ ഒരു ദിവസം മുഴുവൻ കോ-കരിക്കുലർ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
'ബാഗ് ഫ്രീ ഡേ'യിൽ വിദ്യാർത്ഥികൾക്ക് ഒന്നും എഴുതി പഠിക്കാനുണ്ടാകില്ല. എല്ലാ മാസവും അവസാന ശനിയാഴ്ച ഇത് സംഘടിപ്പിക്കും. കുട്ടികൾ ഈ മാറ്റം ഇഷ്ടപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ഫാസിൽകയിലെ പ്രൈമറി വിഭാഗം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശിവ് പാൽ പറഞ്ഞു.
പാഠപുസ്തകങ്ങൾക്കപ്പുറമുള്ള ഒരു സമഗ്ര വിദ്യാഭ്യാസ സമീപനത്തിനായിയാണ് ശ്രമിക്കുന്നതെന്ന്, ഡെപ്യൂട്ടി കമ്മീഷണർ ഡോ. സെനു ദുഗ്ഗൽ പറഞ്ഞു. "'ബാഗ് ഫ്രീ ഡേ' പദ്ധതി വിദ്യാർത്ഥികൾക്ക് കൂടുതൽ ആകർഷകവും സംവേദനാത്മകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ചുവടുവെപ്പാണ്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പദ്ധതി ഗംണം ചെയ്യും," ഡോ. സെനു ദുഗ്ഗൽ കൂട്ടിച്ചേർത്തു.
468 പ്രൈമറി സ്കൂളുകളിലായ 72,000 വിദ്യാർത്ഥികളാണ് ഫാസിൽകയിൽ പഠിക്കുന്നത്.
Read More
- ഇത് യുദ്ധത്തിനുള്ള സമയമല്ല; ഭീകരത ഒരു തരത്തിലും അംഗീകരിക്കാനാവില്ല: പ്രധാനമന്ത്രി മോദി
- മുസ്ലിം സ്ത്രീകൾക്ക് ജീവനാംശത്തിനായി ക്രിമിനൽ കേസ് നല്കാം: സുപ്രീം കോടതി
- 2024 ൽ ഇതുവരെ ബിഎസ്എഫ് വെടിവച്ചിട്ടത് 125 പാക്കിസ്ഥാൻ ഡ്രോണുകൾ
- കത്വ ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി
- ‘വന്നത് സഹോദരനായി, സാധ്യമായതെല്ലാം ചെയ്യും’; മണിപ്പൂർ സന്ദർശനത്തിൽ രാഹുൽ ഗാന്ധി
- 'ചോദ്യ പേപ്പർ ചോർന്നത് തന്നെ'; നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.