scorecardresearch

FASTag Annual Toll Pass: വാർഷിക പാസുമായി ഫാസ്റ്റ് ടാഗ്; അറിയാം സവിശേഷതകൾ

FASTag Annual Toll Pass: രാജ്യത്തുടനീളമുള്ള ദേശീയപാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുന്നതായിരിക്കും ഫാസ്റ്റ് ടാഗ് വാർഷിക പാസ്

FASTag Annual Toll Pass: രാജ്യത്തുടനീളമുള്ള ദേശീയപാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുന്നതായിരിക്കും ഫാസ്റ്റ് ടാഗ് വാർഷിക പാസ്

author-image
WebDesk
New Update
fasttagannual pass

വാർഷിക പാസുമായി ഫാസ്റ്റ് ടാഗ്

FASTag Annual Toll Pass: ദേശീയപാത യാത്രക്കാർക്കായി വമ്പൻ പ്രഖ്യാപനവുമായി ഫാസ്റ്റ്് ടാഗ്. 3000 രൂപയുടെ വാർഷിക പാസാണ് ഫാസ്റ്റ് ടാഗ് പുതിയതായി അവതരിപ്പിക്കുന്നത്. വരുന്ന സ്വാതന്ത്ര്യദിനം മുതൽ വാർഷിക പാസ് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര റോഡ്-ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി പ്രഖ്യാപിച്ചു. 

Advertisment

എന്താണ് വാർഷിക പാസ്? 

3000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നതെന്നാണ് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി വ്യക്തമാക്കിയത്. ഓഗസ്റ്റ് 15 മുതൽ നൽകുന്ന ഈ പാസ് - വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രം ലഭ്യമാണ്.

Also Read:ഇന്ത്യ ഒരു മധ്യസ്ഥതയും സ്വീകരിച്ചിട്ടില്ല, സ്വീകരിക്കുകയുമില്ല: ട്രംപിനോട് മോദി

ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷം മുതൽ അല്ലെങ്കിൽ 200 യാത്രകൾ വരെ സാധുതയുണ്ടാകും. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നതിന് അനുസരിച്ച് ഈ പാസ് ഉപയോഗിക്കാം. ആക്ടിവേഷനും, പുതുക്കലിനുമുള്ള ലിങ്ക് രാജ് മാർഗ് യാത്ര ആപ്പിലും, എൻഎച്ച്എഐ, ഗതാഗതമന്ത്രാലയം എന്നിവരുടെ വെബ്‌സൈറ്റുകളിലും ലഭ്യമാക്കും.

Advertisment

Also Read:പിതാവിനെ തനിച്ചാക്കി ക്യാപ്റ്റൻ സുമീത് സബർവാൾ മടങ്ങി

രാജ്യത്തുടനീളമുള്ള ദേശീയപാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുന്നതായിരിക്കും വാർഷിക പാസ് എന്ന് ഗഡ്കരി പറഞ്ഞു. ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാക്കും.

തർക്കങ്ങൾ കുറയും

60 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾ പരിഹരിക്കുന്നതിനും താങ്ങാനാവുന്ന വിലയിലുള്ള ഒറ്റ ഇടപാടിലൂടെ ടോൾ പേമെൻറുകൾ ലളിതമാക്കുന്നതിനുമാണ് ഈ നയം. 

Also Read: 'ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സ്ഫോടന ശബ്ദം കേട്ടു, പുറത്തെത്തിയപ്പോൾ ഒരാൾ ഗേറ്റ് കടന്ന് നടന്നുവരുന്നത് കണ്ടു'

കാത്തിരിപ്പ് സമയം കുറയ്ക്കുക, തിരക്ക് കുറയ്ക്കുക, ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറയ്ക്കുക തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നൽകുക എന്നതാണ് വാർഷിക പാസ് ലക്ഷ്യമിടുന്നതെന്ന് ഗഡ്കരി വ്യക്തമാക്കി.

Read More

ആ ദൃശ്യങ്ങൾ കണ്ട് ഭയം തോന്നി; വിമാനദുരന്തത്തിന്റെ ദൃശ്യം പകർത്തിയ ആര്യൻ പറയുന്നു

National Highway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: