scorecardresearch

പ്രതിഷേധം കനക്കുന്നു; ഹിസാറിൽ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു

ഹിസാറിലെ പ്രതിഷേധക്കാർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു

ഹിസാറിലെ പ്രതിഷേധക്കാർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു

author-image
WebDesk
New Update
Protest- Hisar

ഫൊട്ടോ-സ്ക്രീൻ ഗ്രാബ്

ഹിസാർ ജില്ലയിലെ ഖേഡി ചോപ്തയിൽ കർഷകർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു കർഷകൻ ഇന്നും മരിച്ചതോടെ കർഷക സമരം കൂടുതൽ ശക്തമാവുകയാണ്. ഹിസാറിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് കർഷക നേതാവ് സുരേഷ് കോത്ത് ഉൾപ്പെടെ ഒട്ടേറെ കർഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങൾ സൂചിപ്പിച്ചു.

Advertisment

പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി ഖേദി ചോപ്തയിൽ കർഷകർ ധർണ നടത്തുകയായിരുന്നു. വലിയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച പഞ്ചാബിലെ ഖനൗരി അതിർത്തിയിലേക്ക് നീങ്ങാൻ കർഷകർ പദ്ധതിയിട്ടിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. ഇവരെ തടയാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. 

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസിന് നേരെ പ്രക്ഷോഭകർ കല്ലെറിഞ്ഞു. കല്ലേറിൽ ഏതാനും കർഷകർക്കും  പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. 

കഴിഞ്ഞ ദിവസം, പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സംഘർഷത്തിനിടെ മരിച്ച കർഷകൻ ശുഭ്‌കരൻ സിങ്ങിന്റെ (22) കുടുംബം സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ഒരു കോടി രൂപ നിരസിച്ചു. അതേസമയം, കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നത് വരെ യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. 

Advertisment

അതേസമയം, ഇന്ന് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നിശ്ചയിച്ചിരുന്ന കർഷകരുടെ മാർച്ച് പ്രാദേശിക ഭരണകൂടവും പൊലീസുമായുള്ള ചർച്ചയ്ക്ക് ശേഷം റദ്ദാക്കിയിരുന്നു. കർഷകരുടെ ആവശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതിന് പിന്നാലെയാണ് മാർച്ച് റദ്ദാക്കിയത്. നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും സമരം ദില്ലി ചലോ മാർച്ചില്‍ നിന്ന് വ്യത്യസ്തമാണ്.

Read More:

New Delhi Farmers Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: