/indian-express-malayalam/media/media_files/uploads/2021/02/Rakesh-Tikayat-amp.jpg)
കർഷക നേതാവ് രാകേഷ് ടികായത്ത് (ഫയൽ ചിത്രം)
നോയിഡ: വിളകൾക്ക് താങ്ങുവില ഉറപ്പുനൽകുന്ന നിയമം നടപ്പാക്കാത്തത് ഉൾപ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആചരിക്കും. കർഷക നേതാവ് രാകേഷ് ടികായത്തിനെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കർഷക സംഘങ്ങൾക്ക് പുറമെ വ്യാപാരികളോടും ട്രാൻസ്‌പോർട്ടർമാരോടും സമരത്തിന് പിന്തുണ നൽകാനും അന്നേ ദിവസം പണിമുടക്ക് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ വക്താവ് രാകേഷ് ടികായത്ത് പറഞ്ഞു.
STORY | Farmer groups to observe 'Bharat Bandh' on Feb 16: Rakesh Tikait
— Press Trust of india (@PTI_News) January 24, 2024
READ: https://t.co/qRtOhkIzjopic.twitter.com/c247nVEFcK
"ഫെബ്രുവരി 16ന് ഞങ്ങൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ഉൾപ്പെടെ നിരവധി കർഷക സംഘങ്ങൾ ഇതിന്റെ ഭാഗമാണ്. കർഷകരും അന്നേ ദിവസം കൃഷിയിടങ്ങളിൽ പോയി സമരം ചെയ്യരുത്. നേരത്തെ കർഷകരും വയലിൽ പണിയെടുക്കുന്നതിൽ നിന്ന് അമാവാസി ദിനം ഒഴിവാക്കി. അതുപോലെ ഫെബ്രുവരി 16 കർഷകർക്ക് മാത്രമുള്ള അമാവാസിയാണ്. അവർ അന്ന് പണിയെടുക്കാതെ കർഷക സമരം നടത്തണം. ഇത് രാജ്യത്തിന് വലിയ സന്ദേശം നൽകും," രാകേഷ് ടികായത്ത് പറഞ്ഞു. മുസാഫർ നഗറിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.