scorecardresearch

ഇനി വിയന്നയിലേക്ക് ചുരുങ്ങിയ നിരക്കിൽ പറക്കാം; പുതിയ സിറ്റി സര്‍വീസുമായി സ്കൂട്ട്

ഓസ്ട്രിയയിലെ വിയന്നയിലേക്കും ഫിലിപ്പൈന്‍സിലെ ഇലോയിലോ സിറ്റിയിലേക്കും ചുരുങ്ങിയ നിരക്കിൽ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് സ്കൂട്ട്

ഓസ്ട്രിയയിലെ വിയന്നയിലേക്കും ഫിലിപ്പൈന്‍സിലെ ഇലോയിലോ സിറ്റിയിലേക്കും ചുരുങ്ങിയ നിരക്കിൽ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് സ്കൂട്ട്

author-image
WebDesk
New Update
Scoot Direct Flights

തിരുവനന്തപുരം: ഇന്ത്യ - സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് സ്ഥാപനമായ സ്‌കൂട്ട്, ഓസ്ട്രിയയിലെ വിയന്നയിലേക്കും ഫിലിപ്പൈന്‍സിലെ ഇലോയിലോ സിറ്റിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും. രണ്ട് ക്യാബിന്‍ ക്ലാസുകളിലായി 329 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ബോയിംഗ് ഡ്രീംലൈനർ സർവ്വീസ് 2025 ജൂണ്‍ മൂന്നിന് ആരംഭിക്കും.  വിയന്നയിലേക്ക്  സ്‌കൂട്ട് വിമാനങ്ങള്‍ ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്തും. ഇലോയിലോ സിറ്റിയിലേക്കുള്ള 112 സീറ്റുകളുള്ള എംബ്രയര്‍ ഇ190-ഇ2 വിമാനങ്ങൾ  2025 ഏപ്രില്‍ 14ന് സർവീസ് ആരംഭിക്കും. ‍ ആഴ്ചയില്‍ രണ്ടുതവണയെന്ന രീതിയിൽ ആരംഭിക്കുന്ന സര്‍വീസ്‍ 2025 ജൂണ്‍ മുതല്‍ ആഴ്ചയില്‍ നാല് തവണയാക്കി ഉയർത്തും. 

Advertisment

വിയന്നയിലേക്കും ഇലോയിലോ സിറ്റിയിലേക്കുമുള്ള വിമാനങ്ങള്‍ സ്‌കൂട്ടിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും ബുക്ക് ചെയ്യാം. ചെന്നൈയില്‍ നിന്ന് ഇലോയിലോ സിറ്റിയിലേക്കുള്ള വണ്‍വേ ഇക്കോണമി ക്ലാസ് നിരക്കുകള്‍ 11,740 രൂപയിലും അമൃതസറില്‍ നിന്ന് ഇലോയിലോ സിറ്റിയിലേക്കുള്ള നിരക്കുകള്‍ 13,648 രൂപയിലും ആരംഭിക്കുന്നു.

വിയന്നയിലേക്കുള്ള യാത്രയ്ക്ക്, ഇക്കോണമി ക്ലാസില്‍ ചെന്നൈയില്‍ നിന്ന് 30,320.91 രൂപ, അമൃതസറില്‍ നിന്ന് 32,283.91 രൂപ എന്നീ നിരക്കിലാണ് ആരംഭിക്കുന്നത്.  വിയന്നയിലേക്കുള്ള സ്‌കൂട്ട്പ്ലസ് നിരക്കുകള്‍ ചെന്നൈയില്‍ നിന്ന് 70,482.07 രൂപ, അമൃതസറില്‍ നിന്ന് 72,410.07 രൂപ എന്നിങ്ങനെയാണ്. നികുതി ഉൾപ്പെടെയാണ് ഈ നിരക്ക്. 

Read More

Advertisment

Airlines Singapore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: