/indian-express-malayalam/media/media_files/vUy0L4fOxwn9JlAtLXDn.jpg)
പിഎസിഎസുമായി ബന്ധപ്പെട്ടുള്ള 20 പുതിയ പദ്ധതികൾക്കാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്
ഡൽഹി: 2027ഓടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്) രൂപീകരിക്കുമെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുത്തതായും ഷാ വ്യക്തമാക്കി. പിഎസിഎസുമായി ബന്ധപ്പെട്ടുള്ള 20 പുതിയ പദ്ധതികൾക്കാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്. ഇത് വായ്പാ സംഘങ്ങളെ വലിയ രീതിയിലുള്ള ലാഭത്തിലാക്കുന്നവയാണെന്നും അമിത് ഷാ പറഞ്ഞു.
കാർഷിക വായ്പാ സംഘങ്ങളുടെ കമ്പ്യൂട്ടർവൽക്കരണം അവരുടെ വികസനത്തിന് നിരവധി സാധ്യതകൾ തുറന്നിട്ടുണ്ടെന്ന് പറഞ്ഞ അമിത് ഷാ ദേശീയ സഹകരണ ഡാറ്റാബേസിന് തുടക്കം കുറിക്കുകയും ദേശീയ സഹകരണ ഡാറ്റാബേസ് 2023 ന്റെ റിപ്പോർട്ട്' പ്രകാശനം ചെയ്യുകയും ചെയ്തു. സമഗ്രമായ വിശകലനത്തിലൂടെ വിടവുകൾ കണ്ടെത്താനും പരിഹരിക്കാനും ഡാറ്റാബേസ് ലക്ഷ്യമിടുന്നു.
ദേശീയ സഹകരണ ഡാറ്റാബേസിന്രെ പ്രവർത്തനങ്ങൾ 3 ഘട്ടങ്ങളിലായാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ആദ്യഘട്ടത്തിൽ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, ഡയറി, ഫിഷറീസ് എന്നിങ്ങനെ മൂന്ന് മേഖലകളിലായി ഏകദേശം 2.64 ലക്ഷം സൊസൈറ്റികളുടെ മാപ്പിംഗ് പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. രണ്ടാമത്തേതിൽ, വിവിധ ദേശീയ ഫെഡറേഷനുകൾ, സംസ്ഥാന ഫെഡറേഷനുകൾ, സംസ്ഥാന സഹകരണ ബാങ്കുകൾ (എസ്‌ടിസിബി), ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ (ഡിസിസിബി), അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾ (യുസിബി), സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകൾ (എസ്‌സിആർഡിബി), പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ. വികസന ബാങ്കുകൾ (PCARDB), സഹകരണ പഞ്ചസാര മില്ലുകൾ, ജില്ലാ യൂണിയനുകൾ, മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ (MSCS) എന്നിവ മാപ്പ് ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
മൂന്നാമത്തേതിൽ, മറ്റ് മേഖലകളിലെ ബാക്കിയുള്ള 8 ലക്ഷം പ്രാഥമിക സഹകരണ സംഘങ്ങളുടെ ഡാറ്റാ മാപ്പിംഗ് നടത്തി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രജിസ്റ്റർ ചെയ്ത 8 ലക്ഷത്തിലധികം സൊസൈറ്റികളുണ്ടെന്ന് വെളിപ്പെടുത്തിയ അമിത് ഷാ അവ 30 കോടിയിലധികം പൗരന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നവയാണെന്നും വ്യക്തമാക്കി.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.