/indian-express-malayalam/media/media_files/YqFFzwGIosZEaiC2SF33.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: മദ്യനയ അഴിമതി കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. മദ്യനയ കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം. നോർത്ത് ഡൽഹിയിലെ സിവിൽ ലൈനിലുള്ള കെജ്‌രിവാളിന്റെ വസതിയിലെത്തിയാണ് അറസ്റ്റുചെയ്തത്.
എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ 12 അംഗ സംഘം വസതിയിൽ എത്തി കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കെജ്‌രിവാളിന് പിന്തുണ അറിയിച്ച് എഎപി നേതാക്കളും പ്രവർത്തകരും വസതിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. ഇതേതുടർന്ന് കനത്ത സുരക്ഷയാണ് കെജ്‌രിവാളിന്റെ വസതിക്ക് പുറത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം RAF, CRPF യൂണിറ്റുകളെയും സ്ഥയത്ത് വിന്യസിച്ചിട്ടുണ്ട്. ഇവിടേയ്ക്കുള്ള വഴിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതായും കൂടുതൽ പൊലീസുകാരെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു.
#Delhi CM #ArvindKejriwal arrested by #ED.
— The Indian Express (@IndianExpress) March 21, 2024
Follow live updates here: https://t.co/N1O0TnEsStpic.twitter.com/7jVoDzD2Oh
അതേസമയം, ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. വെള്ളിയാഴ്ച രാവിലെ സുപ്രീം കോടതി കേസ് പരിഗണിക്കുമെന്നാണ് സൂചന.
Visuals from outside #Delhi CM #ArvindKejriwal's residence. #AAP supporters have blocked the road behind his residence. Traffic has been lined up on both sides of the road.
— The Indian Express (@IndianExpress) March 21, 2024
Follow live updates here: https://t.co/N1O0TnEsStpic.twitter.com/vGu8G8eeqF
ഇടക്കാല ആശ്വാസത്തിനുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അപേക്ഷ കേട്ട ശേഷം, ഈ ഘട്ടത്തിൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്, മനോജ് ജെയിൻ എന്നിവരടങ്ങുന്ന ബെഞ്ച് കെജ്‌രിവാളിന്റെ ഹര്‍ജി ഏപ്രില്‍ 22ന് വാദം കേള്‍ക്കും.
ഇഡി അയച്ച സമൻസിനെയും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) ചില വ്യവസ്ഥകളുടെ സാധുതയെയും വ്യാഖ്യാനത്തെയും ചോദ്യം ചെയ്തുകൊണ്ടുള്ള പ്രധാന റിട്ട് ഹർജിയിലാണ് കെജ്‌രിവാൾ ഇടക്കാലാശ്വാസ അപേക്ഷ സമർപ്പിച്ചത്.
Read More
- ഇലക്ടറൽ ബോണ്ട്; എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ
- 'പ്രധാനമന്ത്രി ഗുണ്ടാ പിരിവ് യോജന': ഇലക്ടറൽ ബോണ്ടിൽ ബിജെപിക്കെതിരെ കോൺഗ്രസ്
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.