scorecardresearch

ഓൺലൈൻ ബെറ്റിങ് ആപ്പ് കേസ്; ശിഖർ ധവാനെ ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചു

മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ എട്ട് മണിക്കൂറോളം കേന്ദ്ര ഏജൻസി ചോദ്യം ചെയ്തതിന് ശേഷമാണ് പുതിയ നടപടി

മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ എട്ട് മണിക്കൂറോളം കേന്ദ്ര ഏജൻസി ചോദ്യം ചെയ്തതിന് ശേഷമാണ് പുതിയ നടപടി

author-image
WebDesk
New Update
dhawan

ശിഖർ ധവാൻ

മുംബൈ: ഓൺലൈൻ ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ എട്ട് മണിക്കൂറോളം കേന്ദ്ര ഏജൻസി ചോദ്യം ചെയ്തതിന് ശേഷമാണ് പുതിയ നടപടി. 

Advertisment

Also Read: ജിഎസ്ടി പരിഷ്കരണം: സോപ്പുകൾ മുതൽ ചെറിയ കാറുകൾ വരെ; എന്തിനൊക്കെ വില കുറയും, എന്തിനൊക്കെ വില കൂടും

1xBet എന്ന ആപ്പുമായി ബന്ധപ്പെട്ട കേസിൽ വ്യാഴാഴ്ച ഡൽഹി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഏജൻസിയുടെ മുമ്പാകെ ഹാജരാകാൻ ധവാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇ.ഡി ധവാന്റെ മൊഴി രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ പറഞ്ഞു.

Also Read:1,300കിമീ പിന്നിട്ട യാത്ര; 5 നേട്ടങ്ങൾ വഴിത്തിരിവാകും; കോൺഗ്രസിന് എന്ത് ഗുണം?

Advertisment

ധവാന് ആപ്പുമായി ബന്ധമുണ്ടെന്ന് ഇ.ഡി വിശ്വസിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. കഴിഞ്ഞ മാസം ഇ.ഡി റെയ്‌നയെ വിളിച്ചുവരുത്തി പിഎംഎൽഎ പ്രകാരം മൊഴി രേഖപ്പെടുത്തിയിരുന്നു. "വാതുവയ്പ് ആപ്പിന്റെ ഉടമകൾ എങ്ങനെയാണ് റെയ്നയെ സമീപിച്ചത്, എങ്ങനെ പണം നൽകി, എവിടെയാണ് നികുതി അടച്ചത്, മറ്റു പണമിടപാടുകൾ എന്നിവയെക്കുറിച്ച് ഇ.ഡി റെയ്നയോട്," ഒരു വൃത്തങ്ങൾ പറഞ്ഞു.

Read More

Shikhar Dhavan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: