/indian-express-malayalam/media/media_files/uploads/2017/08/siddaramaiah-7592.jpg)
സിദ്ധരാമയ്യ
ബംഗളൂരു: മൈസൂരു നഗരവികസന ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. ലോകായുക്ത അന്വേഷണത്തിന് പിന്നാലെയാണ് ഇഡി കേസ് എടുത്തത്. മുഖ്യമന്ത്രിയെ കൂടാതെ ഭാര്യ ബിഎം പാർവതി ഉൾപ്പടെ നാലുപേർക്കെതിരെയാണ് കേസ് എടുത്തത്.
നേരത്തെ,ഭൂമിയിടപാടിലെ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി ലോകായുക്ത പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കിയെന്ന സന്നദ്ധപ്രവർത്തകയുടെ പരാതിയിൽ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.
ഭാര്യ പാർവതി, ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പാർവതിക്ക് മൈസൂരു നഗര വികസന അതോറിറ്റി (മുഡ) 14 സൈറ്റുകൾ അനുവദിച്ചതിൽ 55.8 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
Read More
- ഇന്ത്യക്കാർക്കായി 2.5 ലക്ഷം വിസാ സ്ലോട്ടുകൾ തുറന്ന് അമേരിക്ക
- സൈബർ അടിമകളായി ഇന്ത്യക്കാർ;തടവിൽ കഴിയുന്നത് 30000ത്തോളം പേർ
- 500 രൂപ മോഷ്ടിച്ചെന്ന സംശയം; പത്തു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേർന്നു തല്ലിക്കൊന്നു
- വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു, പോലീസ് കോൺസ്റ്റബിളിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി
- കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുൻപ് ഇന്ദിരാ ഗാന്ധിക്കൊപ്പം കശ്മീരിൽ, ആ ദിനമോർത്ത് പ്രിയങ്ക ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us