scorecardresearch

രാജ് കുന്ദ്രയുടെ 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി; പിന്നിൽ 6.600 കോടിയുടെ തട്ടിപ്പ്?

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു.

author-image
WebDesk
New Update
Shilpa Shetty Raj Kundra | Raj Kundra life story UT 69 | UT 69 | Arthur Road jail

ഫയൽ ചിത്രം

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാഴാഴ്ച അറിയിച്ചു.

Advertisment

നിലവിൽ ശിൽപ്പ ഷെട്ടിയുടെ പേരിലുള്ള മുംബൈയിലെ ജുഹുവിലുള്ള ഒരു റസിഡൻഷ്യൽ ഫ്ലാറ്റ്, പൂനെയിലെ ഒരു റെസിഡൻഷ്യൽ ബംഗ്ലാവ്, കുന്ദ്രയുടെ പേരിലുള്ള ഇക്വിറ്റി ഷെയറുകൾ എന്നിവ കണ്ടുകെട്ടിയതായി ഇ.ഡി. അറിയിച്ചു. ബിറ്റ്‌കോയിൻ നിക്ഷേപ തട്ടിപ്പ് ആരോപിച്ച് രാജ് കുന്ദ്ര ഇ.ഡിയുടെ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായുള്ള അന്വേഷണങ്ങളുടെ തുടർച്ചയായാണ് നിലവിലെ നിയമനടപടികൾ നടക്കുന്നത്.

ഗെയിൻ ബിറ്റ്‌കോയിൻ പോൻസി സ്കീം തട്ടിപ്പ് എന്താണ്?

2017ൽ വലിയ നേട്ടങ്ങൾ വാഗ്ദാനം ചെയ്ത് ബിറ്റ്കോയിൻ നിക്ഷേപകരുടെ കൂട്ടത്തെ ആകർഷിച്ചൊരു സംഘമാണിത്. അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ് എന്നിവരുൾപ്പെടെയുള്ള ചില വ്യക്തികൾ വേരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ ഗെയിൻ ബിറ്റ്കോയിൻ പോൻസി പദ്ധതി ആരംഭിച്ചു.

ഇ.ഡിയുടെ അഭിപ്രായത്തിൽ, കമ്പനിയുടെ പ്രൊമോട്ടർമാർ 6,600 കോടി രൂപയുടെ ബിറ്റ്കോയിനുകൾ അക്കാലത്ത്  വഞ്ചനാപരമായ നിക്ഷേപകരിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. ക്രിപ്റ്റോ ആസ്തികളിൽ പ്രതിമാസം 10 ശതമാനം വരുമാനം നേടുന്നതിന് ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന് ഈ കമ്പനി വാഗ്ദാനം ചെയ്തു. പോൻസി സ്കീമുകളുടെ ക്ലാസിക് രീതിയിൽ അവർ തുടക്കത്തിൽ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്ത ഉയർന്ന ലാഭവിഹിതം നൽകി. എന്നാൽ പിന്നീട് പതിവ് രീതിയിൽ തട്ടിപ്പ് തുടങ്ങി.

ഇ.ഡി എപ്പോൾ അന്വേഷണം ആരംഭിച്ചു?

Advertisment

തട്ടിപ്പിന് ഇരയായവരിൽ ചിലർ പൊലീസിനെ സമീപിച്ചു, 2018-19 ൽ മഹാരാഷ്ട്ര പൊലീസും ദില്ലി പൊലീസും ഒന്നിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. വേരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ്, അതിൻ്റെ പ്രൊമോട്ടർമാരായ അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ​​ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ്, എന്നിവരെ കൂടാതെ നിരവധി മൾട്ടി ലെവൽ മാർക്കറ്റിംഗ് (എംഎൽഎം) ഏജൻ്റുമാർ എന്നിവർക്കെതിരെയും നിക്ഷേപ തട്ടിപ്പിന് ക്രിമിനൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.

ഈ കേസുകളുടെ അടിസ്ഥാനത്തിൽ ഇ.ഡി ഒരു എഫ്ഐആറിന് സമാനമായ എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യുകയും, PMLA നിയമപ്രകാരം കള്ളപ്പണം വെളുപ്പിക്കലിനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇ.ഡി നൽകുന്ന വിവരം അനുസരിച്ച്, പ്രൊമോട്ടർമാർ നിക്ഷേപകരെ വഞ്ചിക്കുകയും, അവ്യക്തമായ ഓൺലൈൻ വാലറ്റുകളിൽ തട്ടിയെടുത്ത് നേടിയ ബിറ്റ്കോയിൻ മറയ്ക്കുകയും ചെയ്തിട്ടുണ്ട്.

2018 ഏപ്രിലിൽ അമിത് ഭരദ്വാജിനെയും വിവേക് ​​ഭരദ്വാജിനെയും പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. സിമ്പി ഭരദ്വാജ്, നിതിൻ ഗൗർ, നിഖിൽ മഹാജൻ എന്നിവരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അജയ് ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ് എന്നിവരെ ഇനിയും പിടികൂടാനുണ്ട്. 

ഗെയിൻ ബിറ്റ്‌കോയിൻ പോൺസി സ്കീം കേസിൽ രാജ് കുന്ദ്ര എങ്ങനെയാണ് ഉൾപ്പെട്ടത്?

കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച ഈ കേസിന്റെ അന്വേഷണത്തിനിടയിൽ വരുമാനം ട്രാക്ക് ചെയ്യുന്നതിനിടയിൽ ഉക്രെയ്നിൽ ബിറ്റ്കോയിൻ മൈനിങ് ഫാം സ്ഥാപിക്കുന്നതിനായി അമിത് ഭരദ്വാജിൽ നിന്ന് രാജ് കുന്ദ്ര എന്ന റിപ്പു സുദൻ കുന്ദ്ര 285 ബിറ്റ്കോയിനുകൾ കൈപ്പറ്റിയതായി ഇ.ഡി. കണ്ടെത്തി. 

അമിത് ഭരദ്വാജ് വഞ്ചനാപരമായി നിക്ഷേപകരിൽ നിന്ന് ശേഖരിച്ച ബിറ്റ്കോയിൻ വരുമാനത്തിൽ നിന്നാണ് ഈ തുക കണ്ടെത്തിയത്. എന്നിരുന്നാലും, ഇ.ഡി റിപ്പോർട്ട് പ്രകാരം കുന്ദ്രയുടെ കൈവശം 285 ബിറ്റ്കോയിനുകൾ ഇപ്പോഴുമുണ്ട്. അവയ്ക്ക് നിലവിൽ 150 കോടി രൂപയിലധികം മൂല്യമുണ്ട്. രാജ് കുന്ദ്രയ്‌ക്കെതിരായ നടപടിക്ക് മുമ്പായി കേസിലെ മറ്റ് പ്രതികളുടെ 69 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി. കണ്ടുകെട്ടിയിരുന്നു.

Read More

Shilpa Shetty Raj Kundra Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: