/indian-express-malayalam/media/media_files/XVmrpqRVhdnUvl6aac4W.jpg)
എക്സ്പ്രസ് ഫൊട്ടോ
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ "യഥാർത്ഥ" നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയായി പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ്. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പക്ഷത്തിന് പുതിയ പേരും ചിഹ്നവും നിർദ്ദേശിക്കാൻ കമ്മീഷൻ ശരദ് പവാർ വിഭാഗത്തിന് നിർദ്ദേശം നൽകി. മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായ ശരദ് പവാറിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് കമ്മീഷന്റെ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്.
തർക്കമുള്ള ആഭ്യന്തര സംഘടനാ തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് എൻസിപി ചിഹ്നം അജിത് പവാർ വിഭാഗത്തിന് ലഭിക്കാൻ “നിയമസഭാംഗങ്ങളുടെ ഭൂരിപക്ഷം” സഹായിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
“ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഞങ്ങൾ വിനയപൂർവ്വം സ്വീകരിക്കുന്നു. ഞങ്ങളുടെ കൗൺസിലുകൾ സമർപ്പിച്ച സമർപ്പണങ്ങൾ കമ്മീഷൻ സ്വീകരിച്ചു, ഞങ്ങൾ കമ്മീഷന് നന്ദി പറയുന്നു". വിധിയോട് പ്രതികരിക്കവേ അജിത് പവാർ പറഞ്ഞു
കോൺഗ്രസ്, എൻസിപി, ശിവസേന എന്നിവയുടെ യഥാർത്ഥ സഖ്യമായ മഹാരാഷ്ട്ര വികാസ് അഘാഡിക്ക് (എംവിഎ) തിരിച്ചടി നൽകിക്കൊണ്ട് അജിത് പവാർ കഴിഞ്ഞ വർഷം ജൂലൈയിലാണ് മറുകണ്ടം ചാടിയത്. തുടർന്ന് മുഴുവൻ എൻസിപി എംഎൽഎമാരുടെയും പിന്തുണ അവകാശപ്പെടുകയും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബിജെപി-സേന സർക്കാരിൽ ചേരുകയും ചെയ്തു. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാർ തുടർന്ന് അഞ്ചാം തവണയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം, അജിത് പവാർ തന്റെ അമ്മാവൻ ശരദ് പവാറിനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി, തൊട്ടു പിന്നാലെ തന്നെ തന്റെ വിഭാഗത്തെ യഥാർത്ഥ എൻസിപിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. അതേ സമയം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ എൻ സി പി ഘടകങ്ങൾ ശരദ് പവാർ പക്ഷത്ത് നിലയുറപ്പിക്കുന്നവരാണ്.
Read More
- 'ബിജെപിക്ക് നായകളോടുള്ള പ്രശ്നം മനസ്സിലാകുന്നില്ല': ബിസ്ക്കറ്റ് വീഡിയോ വിവാദത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
- ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് പൂട്ടിട്ട് ഉത്തരാഖണ്ഡ്; ഏക സിവിൽ കോഡിലെ പ്രധാന നിർദ്ദേശങ്ങൾ അറിയാം
- രാജ്യത്ത് വൻകിട പരീക്ഷാത്തട്ടിപ്പ്; തിരിച്ചടിയേറ്റത് 15 സംസ്ഥാനങ്ങളിലെ 1.4 കോടി ഉദ്യോഗാർത്ഥികൾക്ക്
- ലോക്സഭ തിരഞ്ഞെടുപ്പ് അരികെ; മോദി എന്തുകൊണ്ടാണ് സഭാ പ്രസംഗത്തിൽ കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുന്നത്?
- ബ്രിട്ടീഷ് രാജാവ് ചാൾസ് കാൻസർ ബാധിതൻ; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.