scorecardresearch

ബിജെപിയുടെ മുസ്ലിം മതവിദ്വേഷ വീഡിയോ നീക്കാൻ എക്സിനോട് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

മുസ്ലീങ്ങളെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടുള്ള പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് എക്‌സിന് നോട്ടീസ് നൽകിയിരുന്നു

മുസ്ലീങ്ങളെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടുള്ള പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് എക്‌സിന് നോട്ടീസ് നൽകിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Election Commission

കർണാടക പൊലീസ് ചൊവ്വാഴ്ച നേരത്തെ എക്സിന് നോട്ടീസ് നൽകിയിരുന്നു (ഫയൽ ചിത്രം)

ബെംഗളൂരു: തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച ബിജെപി കർണ്ണാടക സംസ്ഥാന നേതൃത്വത്തിന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന ആനിമേഷൻ വീഡിയോ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സിനോട്' ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസ് പാർട്ടിയുടേത് മുസ്ലീം പ്രീണനമാണെന്ന ബിജെപി ആരോപണത്തിന് അടിവരയിടുന്നതാണ് ഈ വിവാദ വീഡിയോ.

Advertisment

ഇതു സംബന്ധിച്ച് മെയ് 5ന് കോൺഗ്രസ് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയിരുന്നു. മുസ്ലിം സമുദായത്തേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ലക്ഷ്യമിട്ടുള്ള പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക പൊലീസ് ചൊവ്വാഴ്ച നേരത്തെ 'എക്സിന്' നോട്ടീസ് നൽകിയിരുന്നു.

മുസ്ലീങ്ങളെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടുള്ള പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക പൊലീസ് ചൊവ്വാഴ്ച നേരത്തെ എക്‌സിന് നോട്ടീസ് നൽകിയിരുന്നു. 

ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ.പി. നദ്ദ, കർണാടകയിലെ ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, ദേശീയ മാധ്യമ ചുമതലയുള്ള അമിത് മാളവ്യ എന്നിവർക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്‌ത മതവിഭാഗങ്ങൾക്ക് ഇടയിൽ കലാപമുണ്ടാക്കാനും ശത്രുത വളർത്താനുമുള്ള ഉദ്ദേശ്യത്തോടെയാണ് ഈ വീഡിയോ പ്രചരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

Advertisment

Read More

Bjp Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: