scorecardresearch

എയർ കേരളയുടെ 'ചിറകുകൾ' വിരിയുന്നു; വിമാന സർവ്വീസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി

കേരളത്തിൽ ടൂറിസവും വ്യാപാരവും പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തേക്ക് കുറഞ്ഞത് 350 തൊഴിലവസരങ്ങളെങ്കിലും കൊണ്ടുവരാനും എയർലൈൻ പ്രഖ്യാപനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നു

കേരളത്തിൽ ടൂറിസവും വ്യാപാരവും പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തേക്ക് കുറഞ്ഞത് 350 തൊഴിലവസരങ്ങളെങ്കിലും കൊണ്ടുവരാനും എയർലൈൻ പ്രഖ്യാപനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നു

author-image
WebDesk
New Update
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം; തത്വത്തില്‍ അംഗീകാരം നല്‍കി

പ്രതീകാത്മക ചിത്രം

അബുദാബി: ഇന്ത്യൻ പ്രവാസികൾക്ക് വളരെ ലാഭകരമായ നിരക്കിൽ താമസിയാതെ നാട്ടിലേക്ക് പറക്കാനുള്ള സാധ്യതകൾ തുറക്കുന്ന എയർ കേരള വിമാന സർവ്വീസ് യഥാർത്ഥ്യത്തിലേക്ക്. മലയാളി വ്യവസായികളായ അയൂബ് കല്ലടയും അഫി അഹമ്മദും ചേർന്നാണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ പേരിലൊരു വിമാന സർവ്വീസ് ആരംഭിക്കുന്നത്. ഇവരുടെ സെറ്റ്​ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നൽകിയതോടെ എയര്‍ കേരള എന്ന പേരിൽ വിമാനക്കമ്പനി ഇന്ന് പുതിയ സര്‍വീസും പ്രഖ്യാപിച്ചു. ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം. 

Advertisment

കേരളത്തിൽ ടൂറിസവും വ്യാപാരവും പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തേക്ക് കുറഞ്ഞത് 350 തൊഴിലവസരങ്ങളെങ്കിലും കൊണ്ടുവരാനും എയർലൈൻ പ്രഖ്യാപനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നു. കമ്പനിക്ക് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പ്രാരംഭ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചു കഴിഞ്ഞു. എൻഒസി പ്രകാരം സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എയർലൈൻസിന് മൂന്ന് വർഷത്തേക്ക് ഷെഡ്യൂൾഡ് കമ്മ്യൂട്ടർ എയർ ട്രാൻസ്പോർട്ട് സർവീസ് നടത്താനുള്ള അനുമതിയുണ്ട്. രാജ്യത്തെ ആദ്യ പ്രാദേശിക എയർലൈൻ എന്ന പ്രത്യേകതയും എയർ കേരളയ്ക്കുണ്ട്. 

കഴിഞ്ഞ വർഷമാണ് എയർ കേരള ഡോമെയിൻ സെറ്റ്ഫ്ലൈറ്റ് എവിയേഷൻ സ്വന്തമാക്കിയത്. ഭാവിയിൽ അന്താരാഷ്ട്ര സർവീസാക്കി എയർലൈനിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും കാലങ്ങളായുള്ള തങ്ങളുടെ സ്വപ്നമാണ് യാഥാർത്ഥ്യത്തിലേക്ക് എത്തുന്നതെന്നും ഉടമകൾ പറഞ്ഞു. നിര്‍മ്മാതാക്കളിൽ നിന്ന് നേരിട്ട് വിമാനങ്ങൾ വാങ്ങാനും ഭാവിയിൽ അന്താരാഷ്ട്ര സര്‍വീസുകൾ ആരംഭിക്കാനും കമ്പനി ശ്രമിക്കും. 

സ്ഥാപനത്തിലേക്ക്​ കേരളത്തിൽ നിന്നുള്ള വ്യോമയാന ​മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക്​ സർവീസുകൾ വ്യാപിപ്പിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ടയര്‍ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകൾക്ക് മൂന്ന് എടിആര്‍ 72-600 വിമാനങ്ങൾ ഉപയോഗിക്കുമെന്നും കമ്പനി ചെയര്‍മാൻ അഫി അഹമ്മദ്, വൈസ് ചെയര്‍മാൻ അയ്യൂബ് കല്ലട എന്നിവര്‍ വ്യക്തമാക്കി. പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നിക്ഷേപം ഏകദേശം 1.1 ബില്യൺ ദിർഹമാണെന്നും ഇരുവരും പറഞ്ഞു. 

Advertisment

കോസ്‌മോപൊളിറ്റൻ നഗരമായ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ വിമാനക്കമ്പനി കേരളത്തിൽ വിനോദസഞ്ചാരവും വ്യാപാരവും പ്രോത്സാഹിപ്പിക്കുമെന്നും നഗരത്തിൽ കുറഞ്ഞത് 350 തൊഴിലവസരങ്ങൾ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു. “ഞങ്ങൾ ഞങ്ങളുടെ അന്താരാഷ്ട്ര വിമാനങ്ങൾ ആരംഭിച്ചാൽ, ഞങ്ങൾ യുഎഇയിലേക്ക് ജോലി അവസരങ്ങൾ കൊണ്ടുവരും,” അഫി പറഞ്ഞു. “അന്താരാഷ്ട്ര പ്രവർത്തനം ആരംഭിച്ചാൽ എല്ല പ്രവാസികൾക്കും താങ്ങാനാവുന്ന ചിലവിലുള്ള യാത്ര ഞങ്ങൾ ഉറപ്പാക്കും" ഉടമകൾ പറഞ്ഞു.

Read More

Airlines Dubai Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: