scorecardresearch

Israel-Hamas Conflict: നെതന്യാഹുവിൻ്റെ വസതി ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം

ഹമാസ് തലവൻ യഹ്‌യ സിൻവാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം

ഹമാസ് തലവൻ യഹ്‌യ സിൻവാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം

author-image
WebDesk
New Update
 Israeli Prime Minister, Benjamin Netanyahu

ചിത്രം: എക്സ്

ഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതി ലക്ഷ്യമാക്കി ഹിസ്ബുല്ല ആക്രമണം. ഹമാസ് തലവൻ യഹ്‌യ സിൻവാർ മരണപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം. നെതന്യാഹുവിൻ്റെ സിസേറിയയിലെ സ്വകാര്യ വസതി ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നതായും, ആക്രമണ സമയത്ത് പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ വസതിയിൽ ഉണ്ടായിരുന്നില്ലെന്നും, റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Advertisment

ബന്ദികളെ ഹമാസ് തിരിച്ചയക്കുകയും സായുധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്താൽ യുദ്ധം ഉടനടി അവസാനിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. ഡ്രോൺ ആക്രമണത്തിൽ ആളപയം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണിനൊപ്പം, പ്രദേശത്തേക്ക് കടന്ന രണ്ട് ഡ്രോണുകൾ കൂടി തകർത്തതായി സൈന്യം അറിയിച്ചു. ആക്രമണത്തിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നതായി സൗദി ഔട്ട്‌ലെറ്റ് അൽ ഹദത്ത് പറഞ്ഞു. ഡ്രോൺ ആക്രമണത്തിൽ സീസറിയയിൽ വൻ സ്‌ഫോടനമുണ്ടായതായി ഐഡിഎഫ് സ്ഥിരീകരിച്ചു.

ഹമാസ് തലവൻ യഹ്യ സിൻവാറെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം. ​യ​ഹ്യാ​ ​സി​ൻ​വാ​ർ വെ​ടി​യു​ണ്ട​ ​തു​ള​ച്ച് ​ത​ല​ ​തകർന്ന് മരണപ്പെടുന്നതിന് മുൻപ് മാരക പരിക്കുകൾ ഏറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൈത്തണ്ട തകർന്ന് അമിതമായി രക്തം വാർന്നിരുന്നു. ഇതിനുപുറമെ ശരീരത്തിൽ മറ്റനേകം പരിക്കുകളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Read More

Advertisment
Israel hamas Benjamin Nethanyahu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: