scorecardresearch

ഡ്രൈവറില്ലാത്ത മെട്രോ ട്രയിൻ ഓടിക്കാൻ ബംഗളൂരു; ചൈനയിൽ നിന്നും കോച്ചുകളെത്തി

ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരത്തിൽ ഡ്രൈവറില്ലാ ട്രെയിൻ മാർച്ചോടെ മെയിൻലൈൻ പരീക്ഷണത്തിന് വിധേയമാകും

ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരത്തിൽ ഡ്രൈവറില്ലാ ട്രെയിൻ മാർച്ചോടെ മെയിൻലൈൻ പരീക്ഷണത്തിന് വിധേയമാകും

author-image
WebDesk
New Update
Driverless Metro

എക്സ്പ്രസ് ഫൊട്ടോ

ഡ്രൈവറില്ലാത്ത മെട്രോ അധികം താമസിക്കാതെ തന്നെ ബംഗളൂരുവിൽ ഓടിത്തുടങ്ങും. ഇതിന്റെ ഭാഗമായി ചൈനയിലെ 
ഷാങ്ഹായിൽ നിന്ന് ചെന്നൈയിലേക്ക് കയറ്റി അയച്ച ട്രയിൻ കോച്ചുകൾ ബുധനാഴ്ച പുലർച്ചെ എത്തിച്ചേർന്നു. ബെംഗളൂരുവിലെ ആറ് കോച്ചുകളുള്ള ഡ്രൈവറില്ലാ ട്രെയിൻ സെറ്റ് ഇലക്‌ട്രോണിക് സിറ്റിയിലെ ഹെബ്ബഗോഡി ഡിപ്പോയിലാണെത്തിയത്.

Advertisment

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പറയുന്നതനുസരിച്ച്, ചെന്നൈ തുറമുഖത്ത് നിന്ന് റോഡ് മാർഗം നാല് ട്രെയിലർ വാഹനങ്ങളിലായി കോച്ചുകൾ കയറ്റി പുലർച്ചെ 3.30 ന് ബെംഗളൂരുവിലെത്തി. ആറ് കാറുകൾ അടങ്ങുന്ന പ്രോട്ടോടൈപ്പ് ട്രെയിൻ നിർമ്മിക്കുന്നത് ചൈന ആസ്ഥാനമായുള്ള സിആർആർസി നാൻജിംഗ് പുജെൻ കോ ലിമിറ്റഡാണ്, ബാക്കി കോച്ചുകൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അവരുടെ ആഭ്യന്തര പങ്കാളികളായ ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡിനൊപ്പം നിർമ്മിക്കും.

ബിഎംആർസിഎല്ലിന് 216 കോച്ചുകൾ വിതരണം ചെയ്യുന്നതിനായി 2019ലാണ് ചൈനീസ് സ്ഥാപനം 1,578 കോടി രൂപയുടെ കരാർ ഒപ്പുവെച്ചത്. കമ്മ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) സിഗ്നലിംഗ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഈ ഡ്രൈവറില്ലാ ട്രെയിനുകൾ അവതരിപ്പിക്കുന്നത്, അത് സമയബന്ധിതവും കൃത്യവുമായ ട്രെയിൻ നിയന്ത്രണ വിവരങ്ങൾ കൈമാറാൻ റേഡിയോ ആശയവിനിമയം ഉപയോഗിക്കുന്ന ആധുനിക ആശയവിനിമയ സംവിധാനമാണ്.

ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഡിപ്പോ തലത്തിൽ നിരവധി പരീക്ഷണങ്ങൾക്ക് ശേഷം മാർച്ചോടെ ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും (റീച്ച് 5) ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരത്തിൽ പ്രോട്ടോടൈപ്പ് ട്രെയിൻ മെയിൻലൈൻ ടെസ്റ്റിംഗിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. 216 കോച്ചുകളിൽ 90 കോച്ചുകൾ റീച്ച് 5 ന് വിന്യസിക്കുമെന്നും ബാക്കിയുള്ളവ റീച്ച് 1 ലൈനുകൾക്കിടയിൽ (പർപ്പിൾ, ഗ്രീൻ) വിഭജിക്കുമെന്നും ബിഎംആർസിഎൽ അധികൃതർ വ്യക്തമാക്കി.

Advertisment

ചൈനീസ് എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ, പ്രോട്ടോടൈപ്പ് ഡിപ്പോയിൽ സിഗ്നലിംഗും ട്രാക്കിംഗും ഉൾപ്പെടെയുള്ള അടിസ്ഥാന പരിശോധനകൾക്ക് വിധേയമാകും. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ട്രെയിനുകൾ യെല്ലോ ലൈനിൽ മെയിൻലൈൻ ടെസ്റ്റിംഗിനായി സജ്ജീകരിക്കും. പരിശോധനാ ഫലങ്ങൾ പിന്നീട് റെയിൽവേ സുരക്ഷാ ചീഫ് കമ്മീഷണർക്ക് അവലോകനത്തിനായി സമർപ്പിക്കും, തുടർന്ന് മുഴുവൻ പ്രക്രിയയും യെല്ലോ ലൈൻ പ്രവർത്തനക്ഷമമാക്കുന്നതിന് കുറഞ്ഞത് നാലോ അഞ്ചോ മാസമെങ്കിലും എടുക്കുമെന്നാണ് വിവരം.

നേരത്തെ യെല്ലോ ലൈൻ 2021 ൽ പ്രവർത്തനക്ഷമമാക്കാൻ ഷെഡ്യൂൾ ചെയ്‌തിരുന്നുവെങ്കിലും കോച്ചുകൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിട്ടതിനാൽ, സമയപരിധി 2024 പകുതിയിലേക്ക് മാറ്റി. 5,744 കോടി രൂപ ചെലവിലാണ് റീച്ച് 5 പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രോണിക് സിറ്റിയിലെ ഐടി ഹബ്ബിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും ഹൊസൂർ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഈ മെട്രോ സർവ്വീസിലുടെ ലക്ഷ്യമിടുന്നു.

Read More

Metro Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: