/indian-express-malayalam/media/media_files/uploads/2023/08/anurag-takur.jpg)
എക്സ്പ്രസ് ഫൊട്ടോ
വിവിധ ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരോട് അക്രമത്തിന്റെ പാത പിന്തുടരരുതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ അവരുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി പ്രശ്‌നത്തിൽ കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും (എഎപി) പരാമർശങ്ങളെയും വിമർശിച്ചു.
“എല്ലാ പ്രകടനക്കാരോടും അവർ അക്രമത്തിന്റെ പാത പിന്തുടരരുതെന്നാണ് എന്റെ അഭ്യർത്ഥന. കർഷകരുടെ സംഘടനകൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചർച്ച ചെയ്യാൻ സർക്കാർ എപ്പോഴും തയ്യാറാണ്, ”അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആദ്യ നാല് റൗണ്ട് ചർച്ചകളിൽ, മോദി സർക്കാരിന്റെ മുതിർന്ന മന്ത്രിമാർ ചണ്ഡീഗഢിൽ അവരെ കാണുകയും മണിക്കൂറുകളോളം വളരെ നല്ല രീതിയിൽ ചർച്ചകൾ നടത്തുകയും ചെയ്തു. ഭാവിയിലും ആവശ്യം വരുമ്പോഴെല്ലാം ഞങ്ങൾ ചർച്ചകൾക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
"അക്രമവും തീവെപ്പും പാടില്ല...ആരുടേയും സ്വത്തിനും ജീവനും നാശം വരുത്തരുത്. ഇത് നമ്മൾ എല്ലാവരും ശ്രദ്ധിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി മോദി സർക്കാർ സ്വീകരിച്ച നടപടികൾ മന്ത്രി എടുത്തുപറഞ്ഞു. ഞങ്ങൾ കരിമ്പ് വില ക്വിന്റലിന് 315 രൂപയിൽ നിന്ന് 340 രൂപയാക്കി ഉയർത്തി. കഴിഞ്ഞ വർഷത്തേക്കാൾ 8 ശതമാനം കൂടുതലാണിത്. ഇത് മാത്രമല്ല, കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, ഈ ദിശയിൽ ഓരോ ചുവടും എടുത്തിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കി..കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരെ അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി അവരുടെ താൽപ്പര്യങ്ങൾക്കായി മോദി സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചു, അത് തുടരും," അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ എംഎസ്‌പിക്ക് നിയമപരമായ ഗ്യാരണ്ടി നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, 60 വർഷം രാജ്യം ഭരിച്ചപ്പോൾ എന്താണ് ചെയ്തത് എന്നതാണ് കോൺഗ്രസിനോടുള്ള തന്റെ ഒരേയൊരു ചോദ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
2004-14 വർഷങ്ങളിൽ കോൺഗ്രസ് എംഎസ്പിക്കായി നൽകിയത് 5.5 ലക്ഷം കോടി രൂപയാണെങ്കിൽ മോദി സർക്കാർ 18.39 ലക്ഷം കോടി രൂപ ഇതിനായി ചെലവഴിച്ചു, ഇത് മൂന്നര മടങ്ങ് കൂടുതലാണ്.
വിളകളുടെ മിനിമം താങ്ങുവിലയ്ക്കും കാർഷിക കടം എഴുതിത്തള്ളുന്നതിനും നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ 'ഡൽഹി ചലോ' മാർച്ചിൻ്റെ ഭാഗമായി പഞ്ചാബിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ പഞ്ചാബ്-ഹരിയാന അതിർത്തികളിൽ ക്യാമ്പ് ചെയ്യുന്നു. മുൻകാല ഭരണകാലത്ത് കോൺഗ്രസ് കർഷകർക്കായി ഒന്നും ചെയ്തില്ലെങ്കിലും, സംസ്ഥാന തലത്തിൽ എംഎസ്പി പ്രഖ്യാപിക്കാൻ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ എഎപി സമ്മർദ്ദം ചെലുത്തി, എന്നാൽ അതിർത്തി സംസ്ഥാനത്ത് അധികാരത്തിലെത്തിയപ്പോൾ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ലെന്നും ഠാക്കൂർ ആരോപിച്ചു.
Read More:
- കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയം; 'ദില്ലി ചലോ' മാർച്ചുമായി മുന്നോട്ട് പോകാൻ കർഷകർ
- ജനാധിപത്യത്തിലെ 'കുതിരക്കച്ചവടത്തിൽ' ആശങ്ക; ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ സുപ്രീം കോടതി
- ഇന്ത്യാ മുന്നണിക്ക് മേൽ സമ്മർദ്ദമുയർത്തി അഖിലേഷ് യാദവും; രാഹുലിന്റെ യാത്രയിൽ പങ്കെടുക്കില്ല
- ഇന്ദിരയുടെ മൂന്നാമത്തെ മകൻ പാർട്ടി വിടുമോ? കമൽനാഥിന്റെ പാർട്ടി മാറ്റം തള്ളി മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.