scorecardresearch

250 മില്യൺ ഡോളർ ചെലവിൽ അത്യാഡംബര ബോൾറൂം; വൈറ്റ് ബൈസിലെ ഈസ്റ്റ് വിംഗ് പൊളിച്ചു മാറ്റാനൊരുങ്ങി ട്രംപ്

ട്രംപ് നേരത്തെയും വൈറ്റ് ഹൗസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ബുൾഡോസറുകൾ എത്തിയാണ് പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്

ട്രംപ് നേരത്തെയും വൈറ്റ് ഹൗസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ബുൾഡോസറുകൾ എത്തിയാണ് പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്

author-image
WebDesk
New Update
trump new

ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗ് പൂർണ്ണമായും പൊളിച്ചു മാറ്റാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ 90,000 ചതുരശ്ര അടി ബാൾ റൂമിനു വേണ്ടിയാണ് ഈ പൊളിച്ചു മാറ്റൽ. 250 മില്യൺ ഡോളർ പ്രൊജക്റ്റിന് യൂട്യൂബ് 22 മില്യൺ നൽകും.

Advertisment

Also Read:മെഹുൽ ചോക്‌സിക്ക് തിരിച്ചടി; ഇന്ത്യക്ക് കൈമാറാൻ തടസമില്ല, ഗുരുതര കുറ്റാരോപണമെന്ന് ബെൽജിയം കോടതി

ട്രംപ് നേരത്തെയും വൈറ്റ് ഹൗസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ബുൾഡോസറുകൾ എത്തിയാണ് പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വൈറ്റ് ഹൗസിന്റെ പുതുക്കിപ്പണിതിട്ടില്ലാത്ത ചുരുക്കം ചില ഭാഗങ്ങളിൽ ഒന്നായിരുന്നു ഈസ്റ്റ് വിംഗ്. 

ഓവൽ ഓഫീസും കാബിനറ്റ് റൂമും സ്വർണം കൊണ്ട് അലങ്കരിക്കുകയും റോസ് ഗാർഡൻ അദ്ദേഹത്തിന്റെ മാർ-എ-ലാഗോ റിസോർട്ട് പോലെ നവീകരിക്കുകയും ചെയ്തു. മുൻവശത്തും പിൻവശത്തും ഉയരമുള്ള കൊടിമരങ്ങളും സ്ഥാപിച്ചു.

Advertisment

Also Read:രാജ്യസുരക്ഷയിൽ തീരുമാനം ഇസ്രയേലിന്റേത് തന്നെ; അമേരിക്കയുടെ സംരക്ഷിത രാജ്യമല്ലെന്ന് നെതന്യാഹു

250 മില്യൺ ഡോളർ ചിലവഴിക്കുന്ന ഈ ബോൾറൂം നിലവിലെ കെട്ടിടത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. കഴിഞ്ഞ ആഴ്ച, ട്രംപ് കോർപ്പറേറ്റ് എക്‌സിക്യൂട്ടീവുകൾക്കൊപ്പം ഒരു അത്താഴവിരുന്ന് നടത്തിയപ്പോൾ അവർ ബോൾറൂമിന് പണം നൽകാൻ സമ്മതിച്ചു.

Also Read:തിരഞ്ഞെടുപ്പിന് വിദേശ ഫണ്ട് ഉപയോഗിക്കാൻ ഗൂഡാലോചന നടത്തി; മുൻ ഫ്രഞ്ച് പ്രസിഡന്റിന ജയിൽ ശിക്ഷ

അതേസമയം,യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് വീണ്ടും തിരിച്ചടി. വെടിനിർത്തലിനായി പുടിനുമായി ഉടൻ ചർച്ചകളില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അടുത്തിടയൊണ്ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് പുടിനുമായി ചർച്ചനടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ലോകം ഈ വാർത്ത ഉറ്റുനോക്കിയത്.എന്നാൽ, ചർച്ചയെപ്പറ്റി നിലവിൽ ആലോചനയില്ലെന്നാണ് ട്രംപ്് ഇപ്പോൾ പറയുന്നത്.

Read More: യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: