/indian-express-malayalam/media/media_files/Ikn5MW4B9eOe4KJlAXxL.jpg)
പ്രതീകാത്മക ചിത്രം (ഫയൽ)
മുംബൈ: തൊഴിലുടമയുടെ വീട്ടിൽ മോഷണം നടത്തിയതിന് ശേഷം വീട്ടുജോലിക്കാരൻ ഒളിവിൽ പോയത് ഒരു കോടി രൂപയുടെ സ്വർണ ബിസ്ക്കറ്റുകളുമായി. ജുഹുവിലുള്ള തൊഴിലുടമയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വർണ്ണ ബിസ്ക്കറ്റുകൾ മോഷ്ടിച്ചെന്നാരോപിച്ച് 28 കാരനായ വീട്ടുജോലിക്കാരനെതിരെ പൊലീസ് കേസെടുത്തു. മോഷണം നടന്ന അഗർവാൾ ഹൗസിലെ മറ്റൊരു ജീവനക്കാരനായ പ്രവീൺ ഘാഗ് നൽകിയ പരാതിയിലാണ് കേസെടുതതിരിക്കുന്നത്.
കുറ്റാരോപിതനായ പ്രഭുനാരായൺ മിശ്ര (28) കഴിഞ്ഞ നാലഞ്ചു വർഷമായി 76 കാരനായ വ്യവസായിയുടെ കുടുംബത്തോടൊപ്പം ജോലി ചെയ്ത് വരികയായിരുന്നു. പ്രവീൺ ഘാഗ് നൽകിയ പരാതിയിൽ മെയ് 10 നും ജൂൺ 20 നും ഇടയിൽ മിശ്ര ഒരു കിലോ വീതം ഭാരമുള്ള രണ്ട് സ്വർണ്ണ ബിസ്ക്കറ്റുകൾ മോഷ്ടിച്ചതായാണ് ആരോപിക്കുന്നത്. ഒരു ദിവസം തന്റെ സേഫ് പൂട്ടാൻ തൊഴിലുടമ മറന്നപ്പോൾ മിശ്ര സ്വർണ്ണം കൈക്കലാക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.
മോഷണം നടന്ന് ദിവസങ്ങൾ കഴിഞ്ഞാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം തൊഴിലുടമ അറിയുന്നത്. എന്നാൽ ആ ദിവസങ്ങളിലെല്ലാം തന്നെ മിശ്ര ജോലിയിൽ തുടരുകയും നാലഞ്ച് ദിവസത്തിന് ശേഷം പല തരത്തിലുള്ള ഒഴിവുകഴിവുകൾ പറഞ്ഞ് ജോലി ഉപേക്ഷിച്ചു പോകുകയും ചെയ്തു. അതിന് ശേഷം വയോധികൻ സേഫ് തുറന്നപ്പോൾ രണ്ട് സ്വർണ്ണ കട്ടികൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. പ്രായമായ ദമ്പതികളുടെ മുറിയിൽ പുറത്തുനിന്നുള്ളവരിൽ മിശ്രയ്ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഒരു കാരണവുമില്ലാതെ അയാൾ പെട്ടെന്ന് ജോലി ഉപേക്ഷിച്ചതും കൂടിയായപ്പോൾ സംശയം തോന്നിയ തൊഴിലുടമ പരാതി നൽകുകയായിരുന്നു.
പ്രഭുനാരായൺ മിശ്രയ്ക്കെതിരെ സെക്ഷൻ 381 (മോഷണം) പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.