scorecardresearch

കൂടുതൽ കർഷക സംഘടനകൾ പ്രതിഷേധത്തിലേക്ക്; ഇന്ന് കരിദിനം ആചരിക്കും; ട്രാക്ടർ മാർച്ചിനൊരുങ്ങി രാകേഷ് ടികായത്ത്

ഹരിയാന ആഭ്യന്തര മന്ത്രിക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌.കെ.എം) ആവശ്യപ്പെട്ടു. ഡൽഹി അതിർത്തിയിൽ 2020-21 കാലഘട്ടത്തിൽ കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംഘടനയാണിത്.

ഹരിയാന ആഭ്യന്തര മന്ത്രിക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌.കെ.എം) ആവശ്യപ്പെട്ടു. ഡൽഹി അതിർത്തിയിൽ 2020-21 കാലഘട്ടത്തിൽ കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംഘടനയാണിത്.

author-image
WebDesk
New Update
farmers protest | dilli chalo march

വ്യാഴാഴ്ച ലുധിയാനയിലെ ലഡോവൽ ടോൾ പ്ലാസയ്ക്ക് സമീപം കർഷക പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞപ്പോൾ യാത്രക്കാർ നടന്നു നീങ്ങുന്നു. (എക്സ്‌പ്രസ് ഫോട്ടോ: ഗുർമീത് സിങ്)

ഡൽഹി: ഹരിയാന ആഭ്യന്തര മന്ത്രിക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌.കെ.എം) ആവശ്യപ്പെട്ടു. ഡൽഹി അതിർത്തിയിൽ 2020-21 കാലഘട്ടത്തിൽ കർഷക നിയമം  വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംഘടനയാണിത്. വ്യാഴാഴ്ച എസ്‌.കെ.എം വിളിച്ച യോഗത്തിൽ പഞ്ചാബിൽ നിന്നുള്ള 37 പേർ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നൂറിലധികം കർഷക യൂണിയൻ നേതാക്കൾ പങ്കെടുത്തു.

Advertisment

കേന്ദ്ര ട്രേഡ് യൂണിയനുകളുമായി സഹകരിച്ച് ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാനും തീരുമാനിച്ചു. അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് പ്രവർത്തിക്കും. കൊല്ലപ്പെട്ട സിങ്ങിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം, മരണത്തിൽ ജുഡീഷ്യൽ അന്വേഷണം, പ്രക്ഷോഭത്തിനിടെ കേടുപാടുകൾ സംഭവിച്ച ട്രാക്ടറുകൾക്കുള്ള ചെലവ് എന്നിവ ഹരിയാന സർക്കാരിൽ നിന്ന് ഈടാക്കണമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗമായ അവിക് സാഹ ആവശ്യപ്പെട്ടു.

ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടികായത്ത് ഫെബ്രുവരി 26ന് ഡൽഹിയിലേക്കുള്ള ഹൈവേകളിൽ ട്രാക്ടർ മാർച്ചും, മാർച്ച് 14ന് ഡൽഹിയിലെ രാംലീല ഗ്രൗണ്ടിൽ ഒരു ഏകദിന പരിപാടിയും പ്രഖ്യാപിച്ചു. സർക്കാർ തടയുമോയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബട്ടിൻഡയിലെ ബല്ലോ ഗ്രാമത്തിൽ നിന്നുള്ള 22 കാരനായ കർഷകൻ ശുഭ്‌കരൺ സിംഗിൻ്റെ മരണം കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി. ബുധനാഴ്‌ച ഖനൗരി അതിർത്തിയിൽ പ്രതിഷേധം നടത്തുന്നതിനിടെ അദ്ദേഹത്തിൻ്റെ കഴുത്തിന് പിന്നിൽ റബ്ബർ ബുള്ളറ്റ് ഏറ്റിരുന്നു. കണ്ണീർ വാതക ഷെൽ തട്ടിയിരുന്നോയെന്നും സംശയമുണ്ട്.

Advertisment

മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസിനെ അനുവദിക്കാത്തതിനാൽ ബുധനാഴ്ച മുതൽ അദ്ദേഹത്തിൻ്റെ മൃതദേഹം ആശുപത്രിയിൽ കിടക്കുകയായിരുന്നു. ഭാരതി കിസാൻ യൂണിയൻ (സിദ്ദുപൂർ) പ്രസിഡൻ്റ് ജഗ്ജിത് സിംഗ് ദല്ലേവാൾ, കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി കൺവീനർ സർവാൻ സിംഗ് പന്ദേർ എന്നിവർ സിങ്ങിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് നേതൃത്വം നൽകി. അദ്ദേഹത്തിൻ്റെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തിൻ്റെ അടയാളമെന്ന നിലയിൽ വീടുകളിലും കടകളിലും വാഹനങ്ങളിലും കരിങ്കൊടി ഉയർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

പൊലീസിൻ്റെ അതിക്രമം മൂലം ഒരു യുവ കർഷകന് ദാരുണമായി ജീവൻ നഷ്ടപ്പെട്ട ദാരുണമായ സംഭവത്തിൽ അപലപിച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ വെള്ളിയാഴ്ച ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു.

സമരം ചെയ്യുന്ന കർഷക നേതാക്കളുമായി ചർച്ച നടത്താൻ ഇൻ്റലിജൻസ് എ.ഡി.ജി.പി ജസ്‌കരൻ സിങ്ങിനെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തി. ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് ബി.കെ.യു (സിദ്ദുപൂർ) വക്താവ് ഗുർദീപ് സിംഗ് ചാഹൽ പറഞ്ഞു.

Read More:

Farmers Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: