/indian-express-malayalam/media/media_files/2025/06/21/air-india-flight-2025-06-21-15-16-29.jpg)
ചിത്രം: എക്സ്
ഡൽഹി: വിമാന കമ്പനിയായ എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി വ്യോമയാന സുരക്ഷാ നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ച് ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നൽകിയത്.
ക്രൂ ഷെഡ്യൂളിങ്, റോസ്റ്ററിങ് ചുമതലകളിൽ നിന്ന് മൂന്നു ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനും അച്ചടക്കനടപടി സ്വീകരിക്കാനും വിമാനക്കമ്പനിയോട് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ലൈസൻസിങ്, വിശ്രമം, പ്രവർത്തന പരിചയം തുടങ്ങി മാനദണ്ഡങ്ങൾ പാലിക്കാതെ ഫ്ലൈറ്റ് ക്രൂവിനെ ഷെഡ്യൂൾ ചെയ്യുകയും പറക്കാൻ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സ്വയം സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: ഇറാനിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കും: ഇന്ത്യൻ എംബസി
സമാനമായ വീഴ്ചകൾ ഭാവിയിൽ കണ്ടെത്തിയാൽ കർശനമായ എൻഫോഴ്‌സ്‌മെന്റ് നടപടികളിലേക്ക് നീങ്ങുമെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിജിസിഎയുടെ ഉത്തരവ് നടപ്പിലാക്കിയതായി വിമാനക്കമ്പനി അറിയിച്ചു.
Also Read:ലോകത്ത് സംഘർഷം വർധിക്കുന്നു, യോഗയ്ക്ക് സാമാധാനം കൊണ്ടുവരാൻ കഴിയും: നരേന്ദ്ര മോദി
അതേസമയം, രണ്ടു ബെംഗളൂരു - ലണ്ടൻ വിമാനങ്ങളുടെ സർവീസുകൾ നിശ്ചിത സമയപരിധിയായ 10 മണിക്കൂറിൽ കൂടുതലായതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നടപടിയെടുക്കാതിരിക്കാൻ ഏഴു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും എയർലൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 16, 17 തീയതികളിൽ എയർ ഇന്ത്യ വിമാനങ്ങളിൽ നടത്തിയ സ്‌പോട്ട് ചെക്കിനിടെയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.
Also Read:ഓപ്പറേഷൻ സിന്ധു: ഇറാനിൽനിന്ന് കൂടുതൽ ഇന്ത്യക്കാർ ഡൽഹിയിൽ, എത്തിയവരിൽ കൂടുതലും കശ്മീർ സ്വദേശികൾ
ജൂൺ 12ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം തകർന്നുവീണതുമായി ബന്ധപ്പെട്ട് എയർലൈനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഡിജിസിഎയുടെ നടപടികളും വരുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.