scorecardresearch

മഞ്ഞിൽ പുതച്ച് ഡൽഹി; റെയിൽ-വ്യോമ ഗതാഗതം തടസ്സപ്പെട്ടു

അതിശൈത്യം തുടരുന്ന പശ്ചാത്തലത്തിൽ വീടില്ലാത്ത പലരും രാത്രി അഭയകേന്ദ്രങ്ങളിലാണ് കഴിച്ച് കൂട്ടുന്നത്

അതിശൈത്യം തുടരുന്ന പശ്ചാത്തലത്തിൽ വീടില്ലാത്ത പലരും രാത്രി അഭയകേന്ദ്രങ്ങളിലാണ് കഴിച്ച് കൂട്ടുന്നത്

author-image
WebDesk
New Update
DELHIFOG

മഞ്ഞിൽ പുതച്ച് ഡൽഹി

ന്യൂഡൽഹി: ഞായറാഴ്ചയും മഞ്ഞ് പുതച്ച് ഡൽഹി. തുടർച്ചയായ മൂന്നാദിവസവും അതിശൈത്യത്തിൻറെ പിടിയിലാണ് രാജ്യതലസ്ഥാനം. മൂടൽ മഞ്ഞിനെ തുടർന്ന് വ്യോമ-റെയിൽഗതാഗതം പൂർണമായും തടസപ്പെട്ടു. നഗരത്തിൽ ശീതതരംഗം തുടരുകയാണ്. താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് മൂലം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾ വൈകുന്നു.

Advertisment

അതേസമയം വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ വരികയും പോകുകയും ചെയ്യുന്നുണ്ട്. കാറ്റഗറി മൂന്ന് വിഭാഗത്തിൽ വരാത്ത വിമാനങ്ങളുടെ സർവീസിനെ മൂടൽ മഞ്ഞ് ബാധിക്കും. വിമാന വിവരങ്ങൾക്കായി യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് ഡൽഹി എയർപോർട്ട് അധികൃതർ എക്സിലൂടെ അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്കുണ്ടായിട്ടുള്ള അസൗകര്യങ്ങളിൽ ഖേദവും അധികൃതർ പ്രകടിപ്പിച്ചിട്ടുണ്ട്.

Advertisment

ന്യൂഡൽഹി റെയിൽവേസ്റ്റേഷനുകളിലേക്കുള്ള മിക്ക ട്രെയിനുകളും വൈകുകയാണ്. അതിനിടെ രാജ്യതലസ്ഥാനത്തെ വായുഗുണനിലവാര സൂചിക വളരെ മോശം സ്ഥിതിയിൽ തുടരുന്നു. ഇന്ന് രാവിലെ ആറ് മണിക്ക് രേഖപ്പെടുത്തിയ സൂചിക 377 ആണ്. കഴിഞ്ഞ ദിവസമിത് 385 ആയിരുന്നു.

അതിശൈത്യം തുടരുന്ന പശ്ചാത്തലത്തിൽ വീടില്ലാത്ത പലരും രാത്രി അഭയകേന്ദ്രങ്ങളിലാണ് കഴിച്ച് കൂട്ടുന്നത്. ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെൻറ് ബോർഡ് വീടില്ലാത്തവർക്കായി 235 പഗോഡ ടെൻറുകൾ ഒരുക്കിയിട്ടുണ്ട്.

ദേശീയ തലസ്ഥാനത്ത് നിരവധി ഇടങ്ങളിൽ രാത്രി അഭയകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. എയിംസ്, ലോധി റോഡ്, നിസാമുദ്ദീൻ മേൽപ്പാലം എന്നിവിടങ്ങളിലാണ് പ്രധാനമായും രാത്രി അഭയകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും സമാനമായ കാലാവസ്ഥയാണ്. പലയിടത്തും കനത്ത മൂടൽമഞ്ഞും ശീതതരംഗവുമുണ്ട്. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിൽ താപനില 11 ഡിഗ്രിയാണ് രാവിലെ രേഖപ്പെടുത്തിയത്. ജമ്മുകശ്മീരിലെ താപനില രാവിലെ 5.30ന് ഒരുഡിഗ്രി സെൽഷ്യസാണ്. ചണ്ഢിഗഢിൽ 9.1 ഡിഗ്രി സെൽഷ്യസാണ് രാവിലെ രേഖപ്പെടുത്തിയത്.

Read More

Snowfall Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: