/indian-express-malayalam/media/media_files/2024/12/29/SARixdwEuB8ub4P3R3ro.jpg)
ഡൽഹിയിൽ ആംആദ്മി-ബിജെപി പോര് മുറുകുന്നു
ന്യൂഡൽഹി:ദേശീയ തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ.ഓപ്പറേഷൻ താമര എന്ന് പേരിട്ടിരിക്കുന്ന രഹസ്യ ഓപ്പറേഷന്റെ ഭാഗമായി ബിജെപി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു.ഡിസംബർ 15 മുതൽ ഇത് സംഘടിപ്പിക്കുന്നതായും കെജ്‌രിവാൾ പറഞ്ഞു.
'ഡൽഹിയിലെ പരാജയം ബിജെപി അംഗീകരിച്ചു കഴിഞ്ഞു. അവർക്ക് മുഖ്യമന്ത്രി മുഖമോ കാഴ്ചപ്പാടോ വിശ്വാസയോഗ്യമായ സ്ഥാനാർഥികളോ ഇല്ല. എന്ത് വിലകൊടുത്തും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ, വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നത് പോലുള്ള സത്യസന്ധമല്ലാത്ത തന്ത്രങ്ങളാണ് അവർ അവലംബിക്കുന്നത്. വരാനിരിക്കുന്ന ഡൽഹി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വേണ്ടിയാണ് ഈ ഓപ്പറേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്-" കെജ്‌രിവാൾ ആരോപിച്ചു.
"എന്റെ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ - അവരുടെ (ബിജെപി) 'ഓപ്പറേഷൻ ലോട്ടസ്' ഡിസംബർ 15 മുതൽ നടക്കുന്നു. ഈ 15 ദിവസത്തിനുള്ളിൽ, അവർ 5,000 വോട്ടുകൾ ഇല്ലാതാക്കാനും 7,500 വോട്ടുകൾ ചേർക്കാനും അപേക്ഷ സമർപ്പിച്ചു. ഏകദേശം 12ശതമാനം വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ?"- കെജ്‌രിവാൾ ചോദിച്ചു.
2025ലെ തിരഞ്ഞെടുപ്പിൽ കെജ്രിവാൾ മത്സരിക്കാനൊരുങ്ങുന്ന ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ ബിജെപി നേതാക്കൾ വോട്ടർമാർക്ക് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ഡൽഹി മുഖ്യമന്ത്രി അതിഷി നേരത്തെ നടത്തിയ ആരോപണങ്ങളെ തുടർന്നാണ് കെജ്‌രിവാളിന്റെ ഈ പരാമർശം. പടിഞ്ഞാറൻ ഡൽഹിയിൽ നിന്നുള്ള മുൻ പാർലമെന്റ് അംഗമായ ബിജെപിയുടെ പർവേഷ് സാഹിബ് സിങ് വർമ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി തന്റെ ഔദ്യോഗിക വസതിയിൽ പണം വിതരണം ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടുവെന്ന് അതിഷി ആരോപിച്ചിരുന്നു.
കൈക്കൂലി ആരോപണങ്ങൾക്ക് മറുപടിയായി വർമയ്ക്കെതിരെ ന്യൂഡൽഹിയിലെ ബരാഖംബ പോലീസ് സ്റ്റേഷനിൽ ക്രിമിനൽ പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാൻ മുൻ ലോക്സഭാ എംപി വോട്ടർമാർക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് പരാതി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.