scorecardresearch

ഖാലിസ്ഥാനി ഫണ്ടിംഗ്; അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ

ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ നിന്ന് ആം ആദ്മി പാർട്ടി 16 മില്യൺ ഡോളർ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എൽ ജി വി കെ സക്‌സേനയുടെ ശുപാർശ

ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ നിന്ന് ആം ആദ്മി പാർട്ടി 16 മില്യൺ ഡോളർ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എൽ ജി വി കെ സക്‌സേനയുടെ ശുപാർശ

author-image
WebDesk
New Update
Aravind Kejriwal, അരവിന്ദ് കേജ്രിവാള്‍ Narendra Modi, നരേന്ദ്രമോദി, killing, കൊലപാതകം, delhi ഡല്‍ഹി, ie malayalam ഐഇ മലയാളം

2014 ജനുവരിയിൽ കെജ്‌രിവാൾ ഇഖ്ബാൽ സിംഗിന് എഴുതിയ കത്തും സക്‌സേന ശുപാർശയിൽ പരാമർശിച്ചു

ഡൽഹി: നിരോധിത തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിൽ നിന്ന് രാഷ്ട്രീയ ധനസഹായം സ്വീകരിച്ചെന്ന ആരോപണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ ശുപാർശ. ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ നിന്ന് ആം ആദ്മി പാർട്ടി 16 മില്യൺ ഡോളർ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എൽ ജി വി കെ സക്‌സേന കെജ്രിവാളിനെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. 

Advertisment

ദേവേന്ദ്ര പാൽ ഭുള്ളറിനെ മോചിപ്പിക്കുന്നതിനും ഖാലിസ്ഥാൻ അനുകൂല വികാരം ഉയർത്തിക്കാട്ടുന്നതിനും വേണ്ടി ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ നിന്ന് ആം ആദ്മി പാർട്ടി 16 മില്യൺ ഡോളർ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത് ശുപാർശ ചെയ്തതെന്ന് എൽ-ജി ഹൗസ് വൃത്തങ്ങൾ അറിയിച്ചു. വേൾഡ് ഹിന്ദു ഫെഡറേഷന്റെ അഷൂ മോംഗിയയാണ് ഇത് സംബന്ധിച്ച് ആം ആദ്മി പാർട്ടിക്കെതിരെ പരാതി നൽകിയത്.

നിരോധിത തീവ്രവാദ സംഘടനയിൽ നിന്ന് ലഭിച്ച രാഷ്ട്രീയ ഫണ്ടിംഗുമായി ബന്ധപ്പെട്ട പരാതി സിറ്റിംഗ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ പരാതിക്കാരൻ ഹാജരാക്കിയ ഇലക്ട്രോണിക് തെളിവുകൾക്ക് ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള അന്വേഷണം ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ ശുപാർശയിൽ സക്‌സേന വ്യക്തമാക്കി.

2014 ജനുവരിയിൽ കെജ്‌രിവാൾ ഇഖ്ബാൽ സിംഗിന് എഴുതിയ കത്തും സക്‌സേന ശുപാർശയിൽ പരാമർശിച്ചു, “പ്രൊഫസർ ഭുള്ളറിനെ മോചിപ്പിക്കാൻ എഎപി സർക്കാർ ഇതിനകം രാഷ്ട്രപതിയോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും എസ്ഐടി രൂപീകരണം ഉൾപ്പെടെയുള്ള മറ്റ് വിഷയങ്ങളിൽ സഹാനുഭൂതിയോടെയും സമയബന്ധിതമായും ഇടപെടുമെന്നും പരാമർശിച്ചു".  2014 നും 2022 നും ഇടയിൽ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി ഖാലിസ്ഥാനി ഗ്രൂപ്പുകളിൽ നിന്ന് 16 മില്യൺ ഡോളർ കൈപ്പറ്റിയതായി ആരോപിച്ച് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ പുറത്തുവിട്ട വീഡിയോയും പരാതിയിൽ പരാമർശിക്കുന്നു.

Advertisment

1993ലെ ഡൽഹി ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയാണ് ദേവീന്ദർ പാൽ സിങ് ഭുള്ളർ. ഡൽഹിയിലെ യൂത്ത് കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് നടന്ന സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് ഭുള്ളർ ശിക്ഷിക്കപ്പെട്ടത്. ജർമ്മനിയിൽ നിന്ന് നാടുകടത്തിയ ശേഷമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. 1995 മുതൽ തിഹാർ ജയിലിലുള്ള ഭുള്ളറിന് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും ഇത് 2014-ൽ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. 

Read More

Aravind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: