/indian-express-malayalam/media/media_files/2025/10/08/zammer-wankede-2025-10-08-14-22-01.jpg)
സമീർ വാങ്കഡെ
ന്യൂഡൽഹി: നടൻ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വെബ് സീരിസായ ദി ബാങ്ക്‌സ് ഓഫ് ബോളിവുഡിനെതിരെ ഫയൽ ചെയ്ത മാനനഷ്ടകേസിൽ നെറ്റ് ഫ്‌ളിക്‌സ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്നിവരോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുബൈ സോണൽ മുൻ ഡയറക്ടർ സമീർ വാങ്കഡെ നൽകിയ മാനനഷ്ട കേസിലാണ് കോടതി നടപടി.
Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിൻറെ മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയിലേക്ക്
ഇടക്കാല ഇൻജക്ഷൻ അപേക്ഷയിൽ ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാൻ ഹൈക്കോടതി പ്രതികളോട് ആവശ്യപ്പെട്ടു. 2021ൽ മയക്കുമരുന്ന് കേസിൽ സമീർ വാങ്കഡെ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തിരുന്നു.
Also Read:ഹിമാചലിൽ ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; 15 മരണം
നെറ്റ് ഫ്‌ളികിസിൽ സ്ട്രീം ചെയ്യുന്ന വെബ് സീരിസിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സമീർ വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചത്. സീരിസിൽ സമീർ വാങ്കെഡെയുമായി സാമ്യമുള്ള കഥാപാത്രം ഉണ്ടെന്നും തെറ്റായതും അപകീർത്തിപ്പെടുത്തുന്നതുമായ ഉള്ളടക്കം ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സമീർ വാങ്കഡെ മാനനഷ്ടകേസ് ഫയൽ ചെയ്തത്.
Also Read:ബീഹാർ തിരഞ്ഞെടുപ്പ്; ഒഴിവാക്കിയ 3.66 ലക്ഷം വോട്ടർമാരുടെ വിശദാംശങ്ങൾ നൽകണം: സുപ്രീം കോടതി
നടൻ ഷാരുഖ് ഖാൻ, ഗൗരി ഖാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളികിസ് എന്നിവർക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമാണ് സീരിസിന്റേതെന്നും നിയമനിർവ്വഹണ സംവിധാനങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കാനാണ് സീരിസിലൂടെ ശ്രമിക്കുന്നതെന്നും സമീർ വാങ്കഡെ നേരത്തെ ആരോപിച്ചിരുന്നു.
Read More:ഗായകൻ സുബീൻ ഗാർഗിയുടെ മരണം; ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.