scorecardresearch

'വ്യക്തിപരമായ വിവരം,' പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തേണ്ടെന്ന് ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ പുറത്തുവിടാൻ ഡൽഹി സർവകലാശാലയോട് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ പുറത്തുവിടാൻ ഡൽഹി സർവകലാശാലയോട് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

author-image
WebDesk
New Update
PM Modi, Canada

ഫയൽ ഫൊട്ടോ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച റദ്ദാക്കി. ബിരുദ വിവരങ്ങൾ പുറത്തുവിടാൻ ഡൽഹി സർവകലാശാലയോട് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) 2016 ലെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

Advertisment

ഒരു വിദ്യാർത്ഥിയും സർവകലാശാലയും തമ്മിൽ വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രത്യേക ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഒരു വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ (ബിരുദങ്ങളും മാർക്കുകളും) വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വ്യക്തിഗത വിവരങ്ങളുടെ പരിധിയിലാണെന്ന് വ്യക്തമാക്കി.

Also Read: 'മാനുഷിക പരിഗണന'; പാക്കിസ്ഥാന് വെള്ളപ്പൊക്ക മുന്നറിയിപ്പു നൽകി ഇന്ത്യ

പൊതുതാൽപ്പര്യത്തിനു വിരുദ്ധമായി അക്കാദമിക് വിവരങ്ങൾ വെളിപ്പെടുത്തുന്നത് വ്യക്തിപരമായ മേഖലയിലേക്കുള്ള കടന്നുകയറ്റത്തിനു തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യതയ്ക്കുള്ള അവകാശത്തിന് കീഴിൽ ഇത് സംരക്ഷിക്കപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി. സർവകലാശാലയുടെ ചട്ടക്കൂട് ഏതെങ്കിലും മൂന്നാം കക്ഷിക്ക് മാർക്ക്/ഗ്രേഡുകൾ വെളിപ്പെടുത്താൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് സച്ചിൻ ദത്തയാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയത്.

Advertisment

Also Read: ഭിന്നശേഷിക്കാരെ പരിഹസിച്ചു; സമയ് റെയ്‌ന അടക്കമുള്ളവർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഡൽഹി സർവകലാശാലയിൽ നിന്ന് 1978ൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയെന്നാണ് പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. നീരജ് ശർമയെന്നയാളാണ് പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഡൽഹി സർവകലാശാലയ്ക്ക് അപേക്ഷ നൽകിയത്. വിവരങ്ങൾ സ്വകാര്യമാണെന്ന് ചൂണ്ടിക്കാട്ടി സർവകലാശാല അപേക്ഷ തള്ളുകയായിരുന്നു.

Read More: ദർഷിതയെ കൊന്നത് അതിക്രൂരമായി; വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു, മുഖം ഇടിച്ച് വികൃതമാക്കി

pm modi Delhi High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: