/indian-express-malayalam/media/media_files/2025/08/25/darshitha-2025-08-25-11-51-06.jpg)
ദർഷിത, സിദ്ധരാജു
കണ്ണൂർ: കല്യാട്ടെ വീട്ടിൽനിന്ന് പോയ ദർഷിത (22) എന്ന യുവതിയെ ആൺസുഹൃത്ത് സിദ്ധരാജു (22) കൊന്നത് അതിക്രൂരമായെന്ന് പൊലീസ്. ദർഷിതയുടെ വായിൽ ബലമായി ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിച്ചു. കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയശേഷം മുഖം ഇടിച്ച് വികൃതമാക്കി. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Also Read: രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ; രാജിയില്ല, എംഎൽഎ ആയി തുടരും
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാലു ലക്ഷം രൂപയും മോഷണം പോയത്. മരുമകൾ ദർഷിത കുട്ടിക്കൊപ്പം കർണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയപ്പോഴായിരുന്നു മോഷണം. കര്‍ണാടകയിലേക്ക് പോയ ദര്‍ഷിതയെ പൊലീസ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ഇതോടെയാണ് ദർഷിത തന്നെയാകാം സ്വർണം കവർന്നതെന്ന നിഗമനത്തിൽ എത്തിയത്.
കർണാടകയിലെ സ്വന്തം വീട്ടിലെത്തിയ ദർഷിത, മകനെ അവിടെ ആക്കിയശേഷം ആൺസുഹൃത്ത് സിദ്ധരാജുവിനൊപ്പം ലോഡ്ജിൽ പോവുകയായിരുന്നു. ലോഡ്ജിൽവച്ച് ദർഷിതയും സിദ്ധരാജുവും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തുടർന്നായിരുന്നു അതിക്രൂര കൊലപാതകം. പ്രതി സിദ്ധരാജുവിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.