scorecardresearch

'മാനുഷിക പരിഗണന'; പാക്കിസ്ഥാന് വെള്ളപ്പൊക്ക മുന്നറിയിപ്പു നൽകി ഇന്ത്യ

താവി നദിയിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ നയതന്ത്ര മാർഗങ്ങളിലൂടെ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി

താവി നദിയിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ നയതന്ത്ര മാർഗങ്ങളിലൂടെ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി

author-image
WebDesk
New Update
news

ഫയൽ ഫൊട്ടോ

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ നിർത്തിവച്ച പശ്ചാത്തലത്തിലും, പാക്കിസ്ഥാന് വെള്ളപ്പൊക്ക മുന്നറിയിപ്പു നൽകി ഇന്ത്യ. താവി നദിയിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ നയതന്ത്ര മാർഗങ്ങളിലൂടെ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയതായാണ് വിവരം.

Advertisment

കേന്ദ്ര ജലശക്തി മന്ത്രാലയം ഞായറാഴ്ച വിദേശകാര്യ മന്ത്രാലയത്തെ വിവരം അറിയിക്കുകയും ഇസ്ലാമാബാദിലേക്ക് വിവരം കൈമാറുകയുമായിരുന്നെന്ന് വൃത്തങ്ങൾ അറിയിച്ചു. 'മാനുഷിക പരിഗണനയുടെ പേരിലാണ് ഉയർന്ന വെള്ളപ്പൊക്ക മുന്നറിയിപ്പു നൽകാൻ തീരുമാനിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള സാധാരണ ആശയവിനിമയ മാര്‍ഗം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാൽ വിദേശകാര്യ മന്ത്രാലയം മുഖാന്തരമാണ് വിവരം കൈമാറിയത്,' വൃത്തങ്ങൾ അറിയിച്ചു.

Also Read: ഭിന്നശേഷിക്കാരെ പരിഹസിച്ചു; സമയ് റെയ്‌ന അടക്കമുള്ളവർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഈ വർഷം ഏപ്രിലിലായിരുന്നു രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് സിന്ധു നദീജല കരാർ നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

സിന്ധു നദിയിലേയും അതിന്റെ പോഷകനദികളിലെയും ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ച ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 സെപ്റ്റംബര്‍ 19-ന് കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും അന്നത്തെ പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്. 

Also Read: ദർഷിതയെ കൊന്നത് അതിക്രൂരമായി; വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു, മുഖം ഇടിച്ച് വികൃതമാക്കി

കരാറിന്റെ നിബന്ധനകള്‍ പ്രകാരം കിഴക്കന്‍ നദികളായ സത്‌ലജ്, രവി, ബിയാസ് എന്നീ നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. 2023 ലും 2024 ലും കരാർ പുതുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് കരാർ ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചതിനുശേഷം മാത്രമാണ് പാക്കിസ്ഥാൻ ചർച്ചകൾക്കായി സമ്മർദം ചെലുത്താൻ തുടങ്ങിയത്.

Read More: സ്ത്രീധനത്തിന്റെ പേരിൽ ക്രൂരകൊലപാതകം; യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു

Flood India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: